സഖാവ് ലാലപ്പന്റെ ഓര്‍മ്മളുമായി 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'; രണ്ടാം വാരത്തിലേക്ക്

വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെയും പ്രണയത്തിന്റെയും പുതുമ നിറഞ്ഞ കഥയുമായി എത്തിയ ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ ഏറ്റെടുത്ത് പ്രേക്ഷകര്‍. മാര്‍ച്ച് 3ന് റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. സഖാവ് ജീവന്‍ലാലിന്റെയും വേദയുടെയും പ്രണയവും ക്യാമ്പസിലെ സൗഹൃദങ്ങളുമാണ് സിനിമയുടെ കോര്‍.

രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ നടന്‍ വെങ്കിടേഷ് ജീവന്‍ലാല്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. കേരള വര്‍മ കോളേജിലെ സഖാവ് ലാലപ്പന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് വേദ.

സഖാവ് ലാലപ്പന്റെ പറയാതെ പോയ പ്രണയവും, മുന്‍കൈയ്യെടുത്തു പൊരുതിയ ക്യാമ്പസിലെ പരിസ്ഥിതി പ്രശ്‌നങ്ങളുമാണ് വേദയില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്. തൊണ്ണൂറുകളിലെ ഓര്‍മ്മകളിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.

അനിക സുരേന്ദ്രനും, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോന്‍, രഞ്ജിത്‌ശേഖര്‍, ചന്തുനാഥ്, അപ്പാനി ശരത്, നില്‍ജ കെ ബേബി, ശ്രുതി ജയന്‍, വിജയ കൃഷ്ണന്‍, അര്‍ജ്ജുന്‍ പി അശോകന്‍, സൂര്യ ലാല്‍, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ബാബു വൈലത്തൂരാണ്. ആര്‍ ടു എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായിലും റുവിന്‍ വിശ്വവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ടോബിന്‍ തോമസ്സ്, സഹ നിര്‍മ്മാണം അബ്ദുള്‍ സലിം,ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ്‌ദേശം, പ്രൊജക്റ്റ്കണ്‍സള്‍ടന്റ്-അന്‍ഷാദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിതിന്‍ സി സി, എഡിറ്റര്‍ സോബിന്‍ സോമന്‍ , ആര്‍ട്ട്-സുഭാഷ് കരുണ, വസ്ത്രാലങ്കാരം- അരുണ്‍മനോഹര്‍, മേക്കപ്പ്- ആര്‍ ജി വയനാട്, സംഘട്ടനം-ഫിനിക്‌സ്പ്രഭു.

ടൈറ്റില്‍ ഡിസൈന്‍- ധനുഷ് പ്രകാശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റെനി ദിവാകര്‍, സ്റ്റില്‍സ്-റിഷാജ് മുഹമ്മദ്, പി ആര്‍ ഓ -എ എസ് ദിനേശ്, മീഡിയ പ്ലാനിങ്ങ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പെറ്റ് മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്-വൈശാഖ് സി വടക്കേവീട്, ഡിസൈന്‍സ്-യെല്ലോടൂത്ത്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, ഫിനാന്‍സ് ഹെഡ്-സുള്‍ഫിക്കര്‍, സൗണ്ട്ഡിസൈന്‍- വിഷ്ണു പി സി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ