'ലവ്ഫുള്ളി യുവേഴ്‌സ് വേദ' എങ്ങനെ? പ്രേക്ഷക പ്രതികരണം

രജിഷ വിജയന്‍, ഗൗതം മേനോന്‍, ശ്രീനാഥ് ഭാസി, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

”ക്യാമ്പസ് ലൈഫും അവിടത്തെ സൗഹൃദങ്ങളും രാഷ്ട്രീയവും സംഘട്ടനങ്ങളും, ക്യാമ്പസ്സിലെ ‘ഊട്ടി’യില്‍ മൊട്ടിടുന്ന പ്രണയവും ഒക്കെ അനുഭവിച്ചവര്‍ക്ക് നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന, ഇപ്പോള്‍ ആ ജീവിതം അനുഭവിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ആവേശവും സമ്മാനിക്കുന്ന മനോഹര ക്യാമ്പസ് ചിത്രമാണ് വേദ” എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

പഴയ കാലത്തെ പ്രണയം കണ്ട പോലെയുണ്ട് എന്നാണ് തിയേറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങുന്ന പലരും പ്രതികരിക്കുന്നത്. കലാലയ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്.

രഞ്ജിത് ശേഖര്‍, ചന്തുനാഥ്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന്‍, വിജയകൃഷണന്‍, അര്‍ജുന്‍ പി അശോകന്‍, സൂര്യലാല്‍, ഫ്രാങ്കോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആര്‍ ടു എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ രാധാകൃഷണന്‍ കല്ലായില്‍, റുവിന്‍ വിശ്വം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രഹണം ടോബിന്‍ തോമസ് നിര്‍വ്വഹിക്കുന്നു. സോബിന്‍ സോമന്‍ ആണ് എഡിറ്റിംഗ്. കോ പ്രൊഡ്യൂസര്‍ അബ്ദുല്‍ സലീം, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രോജെക്റ്റ് കണ്‍സള്‍ടന്റ് അന്‍ഷാദ് അലി, ചീഫ് അസ്സോസിയേറ്റ് നിതിന്‍ സി സി, കലാസംവിധാനാം – സുഭാഷ് കരുണ, വസ്ത്രാലങ്കാരം -അരുണ്‍ മനോഹര്‍, മേക്കപ്പ് ആര്‍ ജി വയനാട്.

സംഘട്ടനം – ഫിനിക്സ് പ്രഭു, ടൈറ്റില്‍ ഡിസൈന്‍ – ധനുഷ് പ്രകാശ്, പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ – റെനി ദിവാകര്‍, സ്റ്റില്‍സ് – റിഷാജ് മുഹമ്മദ്, ഡിസൈന്‍സ് – യെല്ലോടൂത്ത്, കളറിസ്‌റ് – ലിജു പ്രഭാകര്‍, ഫിനാന്‍സ് ഹെഡ് – സുല്‍ഫിക്കര്‍, സൗണ്ട് ഡിസൈന്‍ – വിഷ്ണു പി സി. പിആര്‍ഒ – എ എസ് ദിനേശ്, മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ, ഡിജില്‍ മാര്‍ക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ