തിയേറ്ററുകളെല്ലാം ഹൗസ്ഫുള്‍, തരംഗമായി സായ് പല്ലവി ചിത്രം, ആദ്യ ദിനം നേടിയത് 10 കോടി

ആന്ധ്രപ്രദേശിലും തെലങ്കാനയിലും തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി നാഗചൈതന്യ-സായി പല്ലവി ചിത്രം ലവ് സ്റ്റോറി. സെപ്റ്റംബര്‍ 24 ന് റിലീസ് ചെയ്ത സിനിമയുടെ ഓള്‍ ഇന്ത്യ ഗ്രോസ് കലക്ഷന്‍ ഇതുവരെ 10 കോടി രൂപയാണ്.

തിയേറ്റുകളിലെല്ലാം ഹൗസ്ഫുള്ളായാണ് ഈ സിനിമ പ്രദര്‍ശനം തുടരുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ഒറ്റദിവസം കൊണ്ട് 6.94 കോടി രൂപ കലക്ഷന്‍ നേടി. വിദേശത്തും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ശേഖര്‍ കമൂല സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവയാനി, രാജ് കനകല, ഈശ്വരി റാവു എന്നിവരും അഭിനയിക്കുന്നു. 32 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സെപ്റ്റംബര്‍ ആദ്യവാരം തിയറ്ററുകളിലെത്തിയ ഗോപിചന്ദ് ചിത്രം സീട്ടിമാറും ബോക്‌സ്ഓഫിസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു.

രാജമൗലി സംവിധാനം ചെയ്യുന്ന രണം രൗദ്രം രുദിരം (ആര്‍ആര്‍ആര്‍) ആണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന വമ്പന്‍ സിനിമകളിലൊന്ന്. ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ