അപ്പാനി ശരത്തിന്റെ 'ലൗ എഫ്എം'; ഇനി ഒ.ടി.ടിയില്‍ കാണാം, റിലീസ് തിയതി പുറത്ത്

അപ്പാനി ശരത്, ടിറ്റോ വില്‍സണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ “ലൗ എഫ്എം” ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നു. ജൂണ്‍ 14ന് നീസ്ട്രീം, ഫില്‍മി എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം റിലീസ് ചെയ്യും. ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്ത ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മിച്ചത്.

ഫെബ്രുവരിയില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി ഒരുക്കിയ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. റേഡിയോ ഒരു വികാരമായി നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ചിത്രത്തില്‍ പറയുന്നു.

അപ്പാനി ശരത്ത് അവതരിപ്പിക്കുന്ന ഗസല്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സന്തോഷ് അനിമ ഛായാഗ്രഹണവും കൈതപ്രം വിശ്വനാഥന്‍ സംഗീതവും നിര്‍വ്വഹിച്ചു. ഗോപി സുന്ദര്‍ പശ്ചത്താല സംഗീതം ഒരുക്കിയത്.

ജിനോ ജോണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, നിര്‍മ്മല്‍ പാലാഴി, ദേവന്‍, മാമുക്കോയ, ബോബന്‍ ആലമ്മൂടന്‍, മണികണ്ഠന്‍ പട്ടാമ്പി, അഞ്ജു, നീനാകുറുപ്പ്, ദിവ്യ, അഞ്ജലി, സുനില്‍ സുഗത, വിജിലേഷ്, ശശി കലിംഗ, സാജു കൊടിയന്‍, ബിറ്റോ, ആലങ്കോട് ലീലാകൃഷ്ണന്‍, അബു വളയംകുളം, വിജയന്‍ കോഴിക്കോട്, ജെയിംസ് ഏലിയ, അഷറഫ് ഗുരുക്കള്‍, ആനന്ദ് കോഴിക്കോട്.

സിനില്‍ സൈനുദ്ദീന്‍, അല്‍ക്കു, സച്ചിന്‍, വിനോഷ്, ആകാശ് ദേവ്, സുബീഷ് ഭാസ്‌ക്കര്‍, ദിലീപ് പൊന്നാനി, ഹരിദാസ് പൊന്നാനി, ഷബിന്‍, അഡ്വ. നിഖില്‍, ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, ശ്രീക്കുട്ടി, ഡോ. ഉമ, ഐറിന്‍, ആഷ്ലി, ബേബി അനശ്വര, ബേബി പിങ്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പിആര്‍ഒ പി.ആര്‍ സുമേരന്‍.

Latest Stories

സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടി നീതികേട് കാണിക്കരുത് : എൽദോസ് കുന്നപ്പിള്ളി

ഗുഡ്ബൈയുടെ രാഷ്ട്രീയം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നാടകങ്ങളും കേരളത്തിന്റെ യാഥാർത്ഥ്യ രാഷ്ട്രീയവും

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്

ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് പിണറായി വിജയൻ

കണ്ണൂരിൽ കെ. സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി; ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്

ആറന്മുളയിൽ കുമ്മനം രാജശേഖരൻ; കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

കടുത്ത അതൃപ്തിയില്‍, കെ. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും? 12 മണിക്ക് വാർത്താസമ്മേളനം

കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയം: എം.വി. ഗോവിന്ദൻ

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ