തലൈവര്‍ വിളിച്ചു, ലോകേഷ് എത്തി.. ഇത് കരിയറിലെ അവസാനത്തെ സിനിമ; ചര്‍ച്ചയായി മിഷ്‌കിന്റെ വാക്കുകള്‍

ഇന്ന് തമിഴില്‍ ഏറ്റവും വലിയ ഹൈപ്പില്‍ നില്‍ക്കുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. അതുകൊണ്ട് തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ലോകേഷിനെ നേരിട്ട് വിളിച്ച് ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞത്. തലൈവരുടെ കരിയറിലെ 171-ാം സിനിമയാണ് ലോകേഷ് ഒരുക്കുന്നത്.

രജനിയുടെ അവസാനത്തെ സിനിമയാകും ഇത് എന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഈയടുത്ത് സംവിധായകന്‍ മിഷ്‌കിന്‍ നല്‍കിയ അഭിമുഖത്തില്‍ ഇത്തരത്തില്‍ ഒരു കാര്യം പ്രചരിക്കുന്നുണ്ട്. രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്.

സൂപ്പര്‍സ്റ്റാര്‍ തന്നെ ലോകേഷിനെ വിളിച്ച് തന്റെ അവസാന ചിത്രം സംവിധാനം ചെയ്യണമെന്ന് പറയുകയായിരുന്നു. എല്ലാവര്‍ക്കും അതൊരു അഭിമാന നിമിഷം ആയിരുന്നു എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്. ലോകേഷ് എന്ന സംവിധായകന്‍ സിനിമ രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ പ്രതിഫലനമാണിത്.

ഓരോ സിനിമയും അവതരിപ്പിക്കുന്ന രീതിയും കഥാതന്തുക്കളും സാങ്കേതിക മികവുകളും സംവിധാന പാഠവവും ഒക്കെയാണ് ലോകേഷ് എന്ന സംവിധായകനെ ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് എത്തിച്ചത്. രജനികാന്തിന്റെ അവസാനത്തെ സിനിമ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മറ്റൊരു വിസ്മയമായി മാറിയേക്കും.

അതേസമയം, ടി ജി ജ്ഞാനവേല്‍ ആണ് രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രതിനായകനായി വിക്രം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം പകുതിയോടെ ആയിരിക്കും ഷൂട്ടിംഗ് ആരംഭിക്കുന്നത്. മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.

നിലവില്‍ രജനിയുടെതായി റിലീസിന് ഒരുങ്ങിയിരിക്കുന്നത് ‘ജയിലര്‍’ എന്ന ചിത്രമാണ്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും വേഷമിടുന്നു എന്നത് സിനിമയ്ക്ക് ഏറെ ഹൈപ്പ് നല്‍കുന്നുണ്ട്.

Latest Stories

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ

IND vs ENG: "ബുംറ അതിന് തയ്യാറായിരുന്നില്ല എന്ന് തോന്നി"; നിരീക്ഷണവുമായി ദിനേശ് കാർത്തിക്