ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ടീസര്‍ എത്തും! 'തലൈവര്‍ 171'ല്‍ പുത്തന്‍ പരീക്ഷണം; അപ്‌ഡേറ്റ് പുറത്തുവിട്ട് ലോകേഷ് കനകരാജ്

രജനികാന്തിന്റെ അവസാനത്തെ സിനിമ എന്ന വിശേഷണത്തോടെയാണ് ‘തലൈവര്‍ 171’ ഒരുങ്ങുന്നത്. ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ മിഷ്‌കിന്‍ ആയിരുന്നു ലോകേഷ് കനകരാജിന്റെ തലൈവര്‍ക്കൊപ്പമുള്ള ഈ സിനിമയെ കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ് ഇപ്പോള്‍.

തലൈവര്‍ 171ന്റെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും എന്നാണ് ലോകേഷ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. അതിന് മുന്നോടിയായി ഒരു ടീസര്‍ പുറത്തുവിടുമെന്നും ലോകേഷ് ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ആകും എത്തുക എന്നാണ് സൂചനകള്‍.

അതേസമയം, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം എല്‍സിയുവില്‍ പെടുന്ന സിനിമ ആയിരിക്കില്ല എന്ന് ലോകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതൊരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായിരിക്കും എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

എന്നാല്‍ ലോകേഷിന്റെ കഥ രജനിക്ക് ഇഷ്ടമായില്ല എന്ന തരത്തിലുള്ള വാര്‍ത്തകളും അടുത്തിടെ എത്തിയിരുന്നു. വണ്‍ ലൈന്‍ ഇഷ്ടപ്പെട്ടെങ്കിലും ഇപ്പോള്‍ ഡെവലപ് ചെയ്ത കഥ രജനിക്ക് അത് ഇഷ്ടമായില്ല. ആക്ഷന്‍ സീനുകളും ചില രംഗങ്ങളും ഒഴിവാക്കാന്‍ രജനി ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

എന്നാല്‍ ഇതിനോട് രജനിയോ ലോകേഷോ പ്രതികരിച്ചിരുന്നില്ല. നിലവില്‍ ‘വേട്ടൈയ്യന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് രജനി. ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് ആയിരിക്കും. ചിത്രം ആരംഭിച്ചതും തിരുവനന്തപുരത്ത് നിന്ന് ആയിരുന്നു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത