എല്ലായിടത്തും മികച്ച അഭിപ്രായങ്ങള്‍, ഭയങ്കരം തന്നെ..; 'മഹാരാജ' ടീമിന് ആശംസകളുമായി ലോകേഷ്

വിജയ് സേതുപതിയുടെ ഒന്നൊന്നര തിരിച്ചു വരവ് ആയി ‘മഹാരാജ’. അടുത്തിടെ ഉണ്ടായ ഫ്‌ളോപ്പ് സിനിമകള്‍ക്ക് ശേഷം താരത്തിന്റെതായി എത്തിയ മികച്ച സിനിമയാണ് മഹാരാജ. ജൂണ്‍ 14ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 21.45 കോടി രൂപയാണ് നേടിയിരിക്കുന്നത്.

വിജയ് സേതുപതിയെയും മഹാരാജയുടെ മറ്റ് മുഴുവന്‍ ടീമിനെയും അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ് ഇപ്പോള്‍. ”മഹാരാജയ്ക്ക് എല്ലായിടത്തും മികച്ച അഭിപ്രായമാണ്. വിജയ് സേതുപതിയുടെ 50-ാം ചിത്രത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക.”

”നിങ്ങളുടെ വിജയത്തില്‍ വലിയ സന്തോഷം. നിഥിലന്‍ അണ്ണാ… (സംവിധായകന്‍) നിങ്ങള്‍ അണിഞ്ഞ കിരീടത്തിന് ഒരു പൊന്‍തൂവല്‍ കൂടി. ഫിലോമിന്‍ രാജ് (എഡിറ്റര്‍), അനുരാഗ് കശ്യപ്, നിങ്ങള്‍ ഭയങ്കരം തന്നെ സര്‍. ബ്രോസ് ജഗദീഷ് പളനിസാമി, സുധന്‍ സുന്ദരം എന്നിവര്‍ക്കും മഹാരാജയിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍” എന്നാണ് ലോകേഷ് കുറിച്ചിരിക്കുന്നത്.

വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. നിതിലന്‍ സാമിനാഥന്‍ ആണ് സംവിധാനം. മകളുടെ തിരോധാനവും തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.

അനുരാഗ് കശ്യപ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറല്‍ സുദന്‍ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്