ഗൗരി കിഷന്റെ 'ലിറ്റില്‍ മിസ് റാവുത്തര്‍'; ഗോവിന്ദ് വസന്ത ഒരുക്കിയ മനോഹര ഗാനം പുറത്ത്

ഗൗരി കിഷന്‍ നായികയാകുന്ന ‘ലിറ്റില്‍ മിസ് റാവുത്തര്‍’ ചിത്രത്തിലെ ഗാനം പുറത്ത്. ഗോവിന്ദ് വസന്ത ഒരുക്കിയ ‘സ്‌നേഹദ്വീപിലെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ദിനത്തിലാണ് ലിറിക്കല്‍ വീഡിയോ എത്തിയിരിക്കുന്നത്.

പ്രശസ്ത ഗായകരായ ചിന്മയി ശ്രീപദയും പ്രദീപ് കുമാറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിന്മയിയും പ്രദീപും ’96’ സിനിമയില്‍ ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ പാടിയ ഗാനങ്ങള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. സംഗീതത്തിന് ഏറെ പ്രധാന്യമുള്ള ലിറ്റില്‍ മിസ് റാവുത്തര്‍ നവാഗതനായ വിഷ്ണു ദേവ് സംവിധാനം ചെയ്യുന്നത്.

ഷേര്‍ഷാ ഷെരീഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘മഹാനടി’, ‘അര്‍ജ്ജുന്‍ റെഡ്ഡി’ തുടങ്ങിയ ചിത്രങ്ങള്‍ തെലുങ്കാനയില്‍ വിതരണം ചെയ്ത എസ് ഒറിജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യരബോളുവാണ് നിര്‍മാണം, സഹനിര്‍മ്മാണം സുതിന്‍ സുഗതന്‍. സിനിമയുടെ സംഗീത അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത് വണ്ടര്‍ വാള്‍ റെക്കോര്‍ഡ്‌സ് ആണ്.

ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും, ടിറ്റോ പി തങ്കച്ചനും ചേര്‍ന്നാണ് വരികള്‍ എഴുതുന്നത്. സംഗീത് പ്രതാപ് ചിത്രസംയോജനവും, ലൂക്ക് ജോസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കലാസംവിധായകന്‍ മഹേഷ് ശ്രീധര്‍. വസ്ത്രാലങ്കാരം തരുണ്യ വി.കെ. മേക്കപ്പ് ജയന്‍ പൂക്കുളം.

സ്റ്റില്‍സ് ശാലു പേയാട്, നന്ദു, റിച്ചാര്‍ഡ് ആന്റണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിജയ് ജി.എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ പ്രഭാരം. അസോസിയേറ്റ് ഡയറക്ടര്‍ സിജോ ആന്‍ഡ്രൂ. വിഎഫ്എക്‌സ് വെഫ്ക്‌സ്മീഡിയ. സൗണ്ട് ഡിസൈന്‍ കെ.സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ.എസ്.

ശബ്ദമിശ്രണം വിഷ്ണു സുജാത്. കളറിസ്റ്റ് ബിലാല്‍ റഷീദ്. പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്. മേക്കിംഗ് വീഡിയോ അജിത് തോമസ് ഒരുക്കുന്നു. ലിറിക്കല്‍ വീഡിയോസ് അര്‍ഫാന്‍ നുജൂം ഒരുക്കും. മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സംഗീത ജനചന്ദ്രന്‍ സ്റ്റോറീസ് സോഷ്യല്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ