'വിമാനം' വരുത്തിവച്ച നഷ്ടം നികത്തി തന്നത് 'ബ്രദേഴ്‌സ് ഡേ': വിജയാഘോഷത്തിനിടെ ലിസ്റ്റിന്‍ സ്റ്റീഫന്‍

കലാഭവന്‍ ഷാജോണ്‍-പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ “ബ്രദേഴ്‌സ് ഡേ” തീയേറ്ററുകളില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍ വച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ വാക്കുകളാണ് ഏവരുടെയും ശ്രദ്ധ നേടിയത്. പൃഥിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത ലിസ്റ്റിന്‍ നിര്‍മിച്ച “വിമാനം” എന്ന ചിത്രത്തിന്റെ പരാജയത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

വിമാനം തനിക്ക് വരുത്തി വച്ച നഷ്ടം നികത്തി തന്നത് ബ്രദേഴ്‌സ് ഡേ ആണെന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്. കൂടാതെ താന്‍ ഈ സിനിമ ചെയ്യാനുണ്ടായ കാരണം പൃഥിരാജ് തന്നെയാണെന്നും ലിസ്റ്റിന്‍ പറഞ്ഞു. പൃഥിരാജ് നായകനാകുന്ന “ഡ്രൈവിങ് ലൈസന്‍സ്” ആണ് ലിസ്റ്റിന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം.

ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന ഡ്രൈവിംഗ് ലൈസെന്‍സില്‍ കാറുകളോട് അടങ്ങാത്ത ഭ്രമമുള്ള ഒരു സൂപ്പര്‍ താരത്തിന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുക എന്നാണ് സൂചന. ആസിഫ് അലി നായകനായി എത്തുന്ന “”കെട്ട്യോളാണെന്റെ മാലാഖ”” എന്ന ചിത്രമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മാണത്തില്‍ അടുത്തതായി റിലീസിനെത്തുന്ന ചിത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ