ഇത് 'ബ്രാന്‍ഡ് ന്യൂ ബാച്ച്' എന്ന് ലിജോ ജോസ് പെല്ലിശേരി; ആശംസകളുമായി സുരഭി ലക്ഷ്മിയും, ഹിറ്റടിച്ച് 'മുറ'

‘മുറ’ ടീമിനെ ബ്രാന്‍ഡ് ന്യൂ ബാച്ച് എന്ന് വിശേഷിപ്പിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകള്‍ ഒരുപോലെ നേടി രണ്ടാം വാരത്തിലേക്ക് വിജയകരമായി കടക്കുകയാണ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ. നടി സുരഭി ലക്ഷ്മി അടക്കമുള്ളവര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്.

”മുസ്തു.. ഇന്നലെ മുറ മൂവി കണ്ടു. നിങ്ങളുടെ അഭിനയക്കളരിയില്‍ പുതുമുഖ അഭിനേതാക്കള്‍ ഹൃദു ഹാറൂണ്‍, അനുജിത്ത്, യദു, ജോബിന്‍ എല്ലാവരും അതിഗംഭീരം, ഒപ്പം പാര്‍വതി ചേച്ചിയും സുരാജേട്ടനും തകര്‍ത്തു, മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് കരുതുന്ന തലമുറയോട്, അതുമുറ പോലെ തല പോകാനുള്ള പണിയാണെന്ന ഒരു ഓര്‍മ്മിപ്പിക്കലാണ് ഈ മുറ.”

”വിജയത്തിന് കുറുക്കുവഴികളില്ല, ഹാര്‍ഡ് വര്‍ക്ക് ചെയ്യു, എന്ന് പറഞ്ഞു പഠിപ്പിച്ച, പ്രോത്സാഹിപ്പിക്കുന്ന പ്രിയ മുസ്തു.. നിങ്ങള്‍ക്കും എല്ലാം ‘മുറ’പോലെ വന്നു ചേരട്ടെ.. സ്‌ക്രിപ്റ്റും, മ്യൂസിക്കും, ക്യാമറയും എഡിറ്റും, എല്ലാം തകര്‍ത്തു.. മുറയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാവര്‍ക്കും ആശംസകള്‍” എന്നാണ് സുരഭി ലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് മുറയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സുരേഷ് ബാബുവാണ് മുറയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.ഹൃദു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”