ലിയോയിലെ ഏറ്റവും പുതിയ ഗാനം 'ഓർഡിനറി പേഴ്സൺ' കോപ്പിയടി വിവാദത്തിൽ; അനിരുദ്ധ് ഇങ്ങനെ ചെയ്യില്ലെന്ന് ആരാധകർ; തെളിവ് സഹിതം പുറത്തുവിട്ട് സോഷ്യൽ മീഡിയ

കാത്തിരിപ്പിനൊടുവിൽ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വിജയിയുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് ലിയോയിൽ കാണാൻ കഴിയുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ കൊണ്ട് 400 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി ഇതുവരെ നേടിയത്.

ലോകേഷ് കനകരാജിന്റെ സംവിധാന മികവും വിജയിയുടെ പ്രകടനവും കയ്യടി നേടുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറ്റവും മുകച്ചത് തന്നെ യായിരുന്നു. ഇപ്പോഴിതാ ലിയോയിലെ അനിരുദ്ധ് സംഗീതം ചെയ്ത ‘ഓർഡിനറി പേഴ്സൺ’ എന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്തിന്റ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഹെയ്സൻബർഗിന്റെ വരികൾക്ക് നിഖിത ഗാന്ധിയാണ് ശബ്ദം നൽകിയിരിക്കുന്നത്.

എന്നാൽ ഗാനത്തിനെതിരെ ഇപ്പോഴിതാ കോപ്പിയടി ആരോപണം വന്നിരിക്കുകയാണ്. ഒറ്റ്നിക്ക എന്ന സംഗീതജ്ഞന്റെ ‘വെയർ ആർ യു’ എന്ന ഗാനവുമായി ലിയോയിലെ ഗാനത്തിന്  സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. മൂന്ന് വർഷം മുൻപ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഒർജിനൽ ഗാനത്തിന് 64 മില്ല്യൺ വ്യൂസ് ആണ് നിലവിൽ ഉള്ളത്.

ഓർഡിനറി പേഴ്സൺ എന്ന ഗാനത്തിന് വരികളെഴുതിയ ഹെയ്സൻബർഗ് എന്നത് അനിരുദ്ധിന്റെ തന്നെ മറ്റൊരു പേരാണെന്നും മുൻപ് സോഷ്യൽ മീഡിയയിൽ ആളുകൾ ചർച്ച ചെയ്തിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി