ലോക്കിവേഴ്സ് 2.0; ലിയോയും റോളക്സും ദില്ലിയും വിക്രമും ഒറ്റ ഫ്രെയിമിൽ; തീം മ്യൂസിക് ഏറ്റെടുത്ത് ആരാധകർ

ലിയോ റിലീസായതുമുതൽ വലിയ ആഘോഷത്തിലാണ് തെന്നിന്ത്യൻ സിനിമ ലോകം. ഗംഭീര കളക്ഷൻ റിപ്പോർട്ടുകൾക്കൊപ്പം മികച്ച പ്രേക്ഷക പ്രതികരണവുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലിയോ എൽസിയുവിൽ ഉൾപ്പെടുന്നതുകൊണ്ട് തന്നെ റിലീസ് ദിവസം തൊട്ട് നിരവധി ഫാൻ തിയറികളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ലോക്കിവേഴ്സ് 2.0 തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനിരുദ്ധ് രവിചന്ദർ തന്നെയാണ് തീം മ്യൂസിക് കമ്പോസ് ചെയ്തിരിക്കുന്നത്.

പത്ത് മണിക്കൂറിനുള്ളിൽ 2 മില്ല്യൺ വ്യൂസ് ആണ് തീം മ്യൂസിക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിക്രമിലെയും കൈതിയിലെയും ലിയോയിലെയും പശ്ചാത്തല സംഗീതത്തിന്റെ ബെസ്റ്റ് മിക്സ് ആണ് തീം മ്യൂസിക്കിൽ ഉള്ളത്.ലിയോയും റോളക്സും വിക്രമും ദില്ലിയും ഒറ്റ ഫ്രെയിമിൽ വന്ന ആവേശത്തിലാണ് ആരാധകർ.

അതേ സമയം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ലോകേഷ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ‘ലിയോ’ നടത്തികൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ ആയിരുന്നു ലിയോക്ക് ലഭിച്ചത്. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ലിയോയുടെ കുതിപ്പ്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി