ലിയോയും ചാവേറും കണ്ണൂർ സ്ക്വാഡും; നവംബറിൽ ഒടിടി ചാകര; റിലീസിനൊരുങ്ങി ഏഴ് ചിത്രങ്ങൾ

ദീപാവലി ആഘോഷങ്ങൾക്ക് ശേഷം തിയേറ്ററുകൾ നിറഞ്ഞുകവിയുമ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഒരുപിടി മികച്ച ചിത്രങ്ങളാണ് നവംബർ
അവസാനവും ഡിസംബർ ആദ്യവാരവുമായി ഒടിടി റിലീസിനൊരുങ്ങുന്നത്.

എ. കെ സാജൻ സംവിധാനം ചെയ്ത ജോജു ജോർജ് ചിത്രം ‘പുലിമട’ നെറ്റ്ഫ്ലിക്സ് റിലീസ് ആയി നവംബർ 22 നാണ് ഒടിടിയിൽ എത്തുന്നുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ വേണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ നൂറ് കോടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിൽ ആണ് സ്ട്രീമിം​ഗ് ചെയ്യുന്നത്. നവംബർ 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം ലഭ്യമായിരിക്കും.

ഇപ്പോഴിതാ ലോകേഷ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോയുടെ ഒടിടി റിലീസ് അപ്ഡേഷനുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആണ് ലിയോയുടെ ഒടിടി അവകാശം ഏറ്റെടുത്തിരിക്കുന്നത്.നംവബർ അവസാനവാരമായിരിക്കും ലിയോ ഒടിടി റിലീസ് ഉണ്ടാവുന്നത്.

തമിഴ് നടൻ സിദ്ധാർത്ഥ് നായകനായെത്തിയ ‘ചിത്ത’യും നവംബർ 17 നാണ് ഒടിടിയിൽ എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്.

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ടിനു പാപ്പച്ചൻ ചിത്രം ‘ചാവേർ’ നവംബർ 24 നാണ് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം നടത്തിയ ചാവേറിന്റെ ഒടിടി റിലീസിന് വേണ്ടി കാത്തിരിപ്പിലാണ് സിനിമലോകം. സോണി ലൈവിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്.

ശിവ രാജ്കുമാർ നായകനായെത്തിയ ‘ഗോസ്റ്റ്’ നവംബർ 17 നാണ് ഒടിടിയിൽ എത്തുന്നത്. സീ ഫൈവിലൂടെ ആണ് ​ഗോസ്റ്റ് ഓൺലൈനിൽ എത്തുക.നവംബർ 17 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

അർജുൻ അശോകൻ നായകനായെത്തിയ ‘തീപ്പൊരി ബെന്നി’യും ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്. നവംബർ 16 നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ