സിനിമ കാണാന്‍ ആളുകള്‍ കയറുന്നില്ല, സാമ്പത്തികം കാരണം പ്രമോഷനുകളൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല; കുറിപ്പുമായി 'ആര്‍ട്ടിക്കിള്‍ 21' സംവിധായകന്‍

വളരെ വ്യത്യസ്തമായ രൂപമാറ്റത്തോടെയാണ് നടി ലെന ‘ആര്‍ട്ടിക്കിള്‍ 21’ എന്ന സിനിമയില്‍ എത്തിയത്. ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 28ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. സിനിമ കണ്ടിറങ്ങിയവരില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചെങ്കിലും പ്രമോഷന്‍ നല്‍കാത്തത് സിനിമയെ ബാധിച്ചിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ഇപ്പോള്‍.

പരിമിതമായ സാമ്പത്തികം കാരണം പ്രമോഷന്‍ ചെയ്യാന്‍ സാധിച്ചില്ല. വലിയ സിനിമകളുടെ കൂട്ടത്തില്‍ ഇറങ്ങിയതും മറ്റൊരു തരത്തില്‍ ആര്‍ട്ടിക്കിള്‍ 21നെ ബാധിച്ചിട്ടുണ്ട് എന്നാണ് സംവിധായകന്‍ പറയുന്നത്. സംവിധായകന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സംവിധാകന്റെ കുറിപ്പ്:

ഞാന്‍ ലെനിന്‍ ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം (ജൂലായ് 28) പുറത്തിറങ്ങിയ ആര്‍ട്ടിക്കിള്‍ 21 എന്ന മലയാള സിനിമയുടെ സംവിധായകനും നിര്‍മ്മാതാക്കളില്‍ ഒരാളുമാണ്. സിനിമ കണ്ടിറങ്ങിയ ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എന്നിരുന്നാലും സിനിമക്ക് കൂടുതല്‍ ആളുകള്‍ കയറുന്നില്ല. വലിയ രീതിയിലുള്ള പ്രമോഷനുകളൊന്നും ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല.

പരിമിതമായ സാമ്പത്തികമാണ് അതിന്റെ കാരണം. വലിയ സിനിമകളുടെ കൂട്ടത്തില്‍ ഇറങ്ങിയതും മറ്റൊരു തരത്തില്‍ ആര്‍ട്ടിക്കിള്‍ 21നെ ബാധിച്ചിട്ടുണ്ട്. ഈ വീക്കെന്‍ഡില്‍ നിങ്ങളെല്ലാവരും സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 21നെയും പരിഗണിക്കണം. അത് മുന്നോട്ടുള്ള ഞങ്ങളുടെ യാത്രക്ക് വലിയ സഹായകമാവും
സ്‌നേഹത്തോടെ
ലെനിന്‍ ബാലകൃഷ്ണന്‍

അതേസമയം, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിന്‍ തമ്പു, നന്ദന്‍ രാജേഷ്, മനോഹരി ജോയ്, മജീദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത