പിന്നീട് ആ സിനിമ ചെയ്തത് ആന്റണി പെരുമ്പാവൂരാണ് , അതിന്റെ പിന്നില്‍ ഒരുപാട് കളികള്‍ നടന്നിട്ടുണ്ട് ; തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

ദൃശ്യം സിനിമ ശ്രീനിവാസനെ നായകനാക്കി ചെയ്യാന്‍ താന്‍ തീരുമാനിച്ചതായിരുന്നുവെന്ന് നിര്‍മ്മാതാവ് എസ്. സി പിള്ള അന്ന് അതിന് മൈത്രി പോലീസ് എന്നായിരുന്നു പേരിട്ടിരുന്നത്.
മോഹന്‍ലാല്‍ അഭിനയിപ്പിച്ച് നൂറ് കോടി ലഭിക്കുന്നതിലും തനിക്കിഷ്ടം ശ്രീനിവാസനെ വെച്ച് മൂന്ന് കോടി ലഭിക്കുന്നതാണെന്നും മറ്റൊരാളെ ഹിറോയാക്കാന്‍ തനിക്ക് താല്പര്യമില്ലായിരുന്നുവെന്നും മാസ്റ്റര്‍ ബന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അദ്ദേഹമാണ് അഭിനയിക്കുന്നകതെങ്കില്‍ തനിക്ക് ആവറേജ് കളക്ഷന്‍ കിട്ടിയാല്‍ മതി. രണ്ട് കോടിയുടെ പടത്തിന് ഇരുപത്തഞ്ച് ലക്ഷം രൂപ ലാഭം കിട്ടിയാലും തനിക്ക് സന്തോഷമായിരുന്നു. അങ്ങനെയാണ് ദൃശ്യം സിനിമ അദ്ദേഹത്തെ വെച്ച് ചെയ്യാന്‍ താന്‍ തീരുമാനിച്ചത്. അന്ന് അതിന് മൈത്രി പോലീസ് എന്നായിരുന്നു പേരിട്ടിരുന്നത്.

ജീത്തു ജോസഫായിരുന്നു തിരക്കഥാകൃത്ത്. പാസഞ്ചറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പയ്യന്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ താന്‍ ചെയ്യണമെന്ന് പറഞ്ഞാണ് തന്റെ അടുത്ത് വരുന്നതും കഥ പറഞ്ഞതും. കഥ കേട്ടപ്പോള്‍ തന്നെ ശ്രീനിവാസനെ നായകനായി നിശ്ചയിക്കുകയും ചെയ്തു. മീനയ്ക്ക് പകരം മീര വാസുദേവിനെയാണ് നായികയായി അന്ന് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ അവസാന നിമിഷം താനും മാനേജരുമായി ആ സിനിമയുടെ പേരില്‍ വഴക്കാകുകയും സിനിമ തന്റെ അടുത്ത് പോകുകയുമായിരുന്നു. പിന്നീട് ആ സിനിമ ചെയ്തത് അന്റിണി പെരുമ്പാവൂരാണ് . അതിന്റെ പിന്നില്‍ ഒരുപാട് കളികള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി