സച്ചിയുടെ അവസാനത്തെ തിരക്കഥ സിനിമയാകുന്നു; പൃഥ്വിരാജ് ചിത്രം 'വിലായത്ത് ബുദ്ധ' സംവിധാനം ചെയ്യുന്നത് ജയന്‍ നമ്പ്യാര്‍

പൃഥ്വിരാജിനെ നായകനാക്കി അന്തരിച്ച സംവിധായകന്‍ സച്ചി തിരക്കഥ ഒരുക്കിയ “വിലായത്ത് ബുദ്ധ” സിനിമയാകുന്നു. സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചിയുടെ അവസാനത്തെ സിനിമ അയ്യപ്പനും കോശിയിലെയും സഹസംവിധായകനായിരുന്നു ജയന്‍ നമ്പ്യാര്‍.

ജി. ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരു അപൂര്‍വമായ ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ.

ഈ സിനിമയുടെ പണിപ്പുരയിലിരിക്കെയാണ് സച്ചി ശസ്ത്രക്രിയക്ക് വിധേയനായതും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതും. തന്റെ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം വിലായത്ത് ബുദ്ധയിലേക്ക് കടക്കാനായിരുന്നു സച്ചിയേട്ടന്‍ പദ്ധതിയിട്ടിരുന്നത്. ഇപ്പോള്‍ ആ സിനിമ താന്‍ ഏറ്റെടുക്കുകയാണ് എന്നാണ് ജയന്‍ നമ്പ്യാര്‍ പറയുന്നത്.

കോവിഡിന് ശേഷം ചിത്രീകരണം ആരംഭിക്കുമെന്നും സച്ചിയേട്ടന്‍ വര്‍ക്ക് ചെയ്ത സിനിമ എന്ന നിലയില്‍ ഇത് വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണെന്നും ജയന്‍ പറയുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്