മൊയ്തീന്‍ ഭായ് എത്തി, ഇനി ആട്ടം ആരംഭം.. കലാപത്തിന് നടുവില്‍ രജനികാന്ത്; 'ലാല്‍ സലാം' പോസ്റ്റര്‍

ഐശ്വര്യ രജിനികാന്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയൊരു വേഷത്തില്‍ രജനികാന്ത്. ‘ലാല്‍ സലാം’ എന്ന് പേരിട്ട ചിത്രത്തില്‍ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ കാമിയോ റോളിലാണ് രജനി എത്തുന്നത്.

കലാപകലുഷിതമായ തെരുവിലൂടെ നടന്നുവരുന്ന മൊയ്തീന്‍ ഭായിയെ ആണ് പോസ്റ്ററില്‍ കാണാനാവുക. മൊയ്തീന്‍ ഭായി എത്തിക്കഴിഞ്ഞു, ആട്ടം ആരംഭം എന്നിങ്ങനെയാണ് പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളിലെ വാചകങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ഐശ്വര്യ തന്നെയാണ്.

വലിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നതോടെ ആരാധകരുടെ പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ലുക്കാണ് തലൈവരുടേത് എന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. വിഷ്ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിലെ നായകന്മാര്‍.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ ഭാസ്‌കര്‍ ആണ് എഡിറ്റിംഗ്.

Latest Stories

ആലപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണു; വെള്ളത്തില്‍ വീണ ഒരാളുടെ മൃതദേഹം കണ്ടെത്തി

കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി; ബിജെപി ഓഫീസില്‍ കേക്കുമായി ക്രൈസ്തവ നേതാക്കള്‍

IND vs ENG: "സൂപ്പർമാൻ ഫ്രം ഇന്ത്യ"; ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി സച്ചിൻ ടെണ്ടുൽക്കർ

'ഗുരുക്കന്മാര്‍ പറഞ്ഞുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്?'; അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുകേഷ് എംഎല്‍എ

അടൂരിന്റെ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റം; നടക്കുന്നത് പഴയ ഫ്യൂഡല്‍ വ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെന്ന് കെ രാധാകൃഷ്ണന്‍ എംപി

ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ശേഷം ഇങ്ങനെ

നിർമാണത്തിലിരിന്ന പാലത്തിന്റെ സ്പാൻ തകർന്ന് അപകടം; കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു

'നമുക്കൊരു വൈകുന്നേരം ഒന്നിച്ചുകൂടാം', മോഹൻലാലിന്റെ അഭിനന്ദന സന്ദേശത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ

IND vs ENG: അതെ... സിറാജ്, നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്; ഓവലിൽ ജയം പിടിച്ചുപറിച്ച് ഇന്ത്യ

IND vs ENG: "ജോലിഭാരം അല്ല"; ബുംറയുടെ അഭാവത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ ഉദ്യോഗസ്ഥൻ