കമ്മട്ടിപ്പാടം കണ്ട അന്ന് തൊട്ട് ആഗ്രഹിച്ചതാണ്; മണികണ്ഠന്‍ ആചാരിയെ കുറിച്ച് ലാല്‍ ജോസ്

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘സോളമന്റെ തേനീച്ചകളിലെ മണികണ്ഠന്‍ ആചാരിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ച് ലാല്‍ ജോസ്. അറുമുഖന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മണികണ്ഠനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് തന്റെ ആഗ്രഹമായിരുന്നു എന്നും പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാര്‍ത്ഥ നടന്‍ ആണ് മണികണ്ഠന്‍ എന്നും താരം ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് കുറിച്ചു.

”കമ്മട്ടിപ്പാടം’ കണ്ടപ്പോള്‍ മുതല്‍ മണികണ്ഠന്‍ ആചാരിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്നാഗ്രഹിച്ചതാണ്. പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാര്‍ത്ഥ നടന്‍’. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സോളമന്‍ എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി ജി പ്രഗീഷ് ആണ്.

ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ ‘നാല്‍പ്പത്തിയൊന്ന്’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും പ്രഗീഷ് ആയിരുന്നു. ജോണി ആന്റണി ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്.

അജ്മല്‍ സാബു ചിത്രത്തിന് ഛായാഹ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് വിദ്യാസാഗര്‍ ആണ്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദ്യാ സാഗറും ലാല്‍ ജോസും ഒന്നിക്കുന്നത്.

Latest Stories

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി