മേക്കപ്പിടുമ്പോള്‍ ദിലീപിന്റെ കണ്ണ് നിറഞ്ഞു, പക്ഷേ ആ റോള്‍ സുധീഷിന് കൊടുക്കേണ്ടി വന്നു; തുറന്നുപറഞ്ഞ് ലാല്‍ ജോസ്

സിനിമാകരിയറിന്റെ തുടക്കകാലത്ത് ദിലീപിനെ സഹായിച്ചവരില്‍ പ്രധാനി സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു. നിസാര്‍ സംവിധാനം ചെയ്ത സുദിനം എന്ന സിനിമയില്‍ ദിലീപിന് വേഷം വാങ്ങി കൊടുത്തത് അദ്ദേഹമാണ്. ഇപ്പോഴിതാ, അതേകുറിച്ച് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

സംവിധായകന്‍ കെ കെ ഹരിദാസ് ഇല്ലാത്തതിനാല്‍ കുറച്ചു ദിവസത്തേക്ക് സെറ്റില്‍ അസോസിയേറ്റായി പോയതായിരുന്നു ലാല്‍ ജോസ്. ഷൂട്ട് അതിവേഗത്തില്‍ പുരോഗമിക്കുന്നതിനിടെ അതിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് ചെയ്യുന്ന സുധീഷിന് ചിലപ്പോള്‍ എത്താന്‍ പറ്റിയേക്കില്ല എന്ന് അറിയുന്നത്. തുടര്‍ന്ന് ദിലീപിനെ വിളിച്ച് വരുത്തുകയായിരുന്നു.

‘ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സില്‍ വരുക ദിലീപ് ആണ്. ഞാന്‍ സംവിധായകനോട് പറഞ്ഞു, ഭയങ്കര ആക്ടര്‍ ആണ് കമല്‍ സാര്‍ അടുത്ത പടത്തില്‍ പ്രധാനവേഷം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നൊക്കെ. സുധീഷ് എങ്ങാനും എത്തിയാല്‍ ദിലീപിനെ വെറുതെ തിരിച്ചു വിടാന്‍ പറ്റില്ല. ദിലീപിന് മറ്റൊരു വേഷം കൂടി വെക്കണമെന്ന്. അങ്ങനെ രഘു എന്നൊരു കഥാപാത്രവും വെച്ചു. സുധീഷ് വന്നാല്‍ ചെയ്യാന്‍,’

‘അങ്ങനെ രഘു എന്ന കഥാപാത്രത്തിന് എന്ന് പറഞ്ഞ് ദിലീപിനെ വിളിച്ചു, വന്നു. 12 മണി ആയിട്ടും സുധീഷ് വരുന്നില്ല. അങ്ങനെ ദിലീപിനെ കൊണ്ട് ചെയ്യിക്കാമെന്ന് കരുതി മേക്കപ്പ് ചെയ്യാന്‍ പറഞ്ഞു. ഇങ്ങനെയൊരു പ്രധാന വേഷമാണെന്ന് പറഞ്ഞപ്പോള്‍ ദിലീപിന്റെ കണ്ണൊക്കെ നിറഞ്ഞു. അങ്ങനെ മേക്കപ്പ് ചെയ്യാന്‍ തുടങ്ങി,’അപ്പോള്‍ പെട്ടെന്ന് സുധീഷ് വന്നു, വന്നതോടെ ദിലീപിന്റെ ചാന്‍സ് നഷ്ടമായി. ദിലീപ് രഘുവിനെ അവതരിപ്പിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ