'വികൃതി' ഈ സിനിമ നിങ്ങള്‍ കാണാതിരിക്കരുത്: ഗായകന്‍ ഹരിശങ്കറിന്റെ അമ്മയുടെ കുറിപ്പ്

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ സാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത വികൃതി തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങല്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ ചിത്രത്തെയും അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗായകന്‍ ഗായകന്‍ ഹരിശങ്കറിന്റെ അമ്മയും തിരുവനന്തപുരം സ്വാതി തിരുന്നാള്‍ മ്യൂസിക് കോളേജിന്റെ പ്രിന്‍സിപ്പളായിരുന്ന ആലപ്പി ശ്രീകുമാറിന്റെ പത്‌നിയും വീണ വിദൂഷിയുമായ ലക്ഷ്മി ശ്രീകുമാര്‍.

മനോവികാരങ്ങള്‍ക്ക് വലിയ അര്‍ത്ഥമൊന്നും ഇല്ലാത്ത നമ്മുടെ ജീവിതത്തില്‍ അവയുടെ തീവ്രത അനുഭവവേദ്യമാക്കിയ വികൃതിയിലെ കഥയും കഥാപാത്രങ്ങളും അവ പകര്‍ന്ന സന്ദേശങ്ങളും തന്റെ ഹൃദയത്തെ സ്പര്‍ശിച്ചു എന്ന് ലക്ഷ്മി ശ്രീകുമാര്‍ കുറിച്ചു. ഈ സിനിമ കാണാതെ പോകരുതെന്ന് പറയുന്ന ലക്ഷ്മി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളും അറിയിച്ചു.

കൊച്ചി മെട്രോയില്‍ കിടന്നുറങ്ങിയ എല്‍ദോ എന്ന അംഗപരിമിതനായ യുവാവിനെ, മദ്യപിച്ചു ബോധരഹിതനായി കിടക്കുന്നയാളാക്കി നടത്തിയ പ്രചാരണമാണ് ചിത്രത്തിന് പ്രചോദനമായിരിക്കുന്നത്. വിന്‍സി അലോഷ്യസ്, ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്,ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ. ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആല്‍ബിയാണ് ഛായാഗ്രഹണം. അജീഷ് പി. തോമസ് കഥ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവരാണ് എഴുതിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ