ലോക റെക്കോഡിന്റെ നിറവില്‍ ''കുട്ടി ദൈവം''; പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു

ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട്ഫിലിം എന്ന റെക്കോഡ് കരസ്ഥമാക്കി ഡോ. സുവിദ് വില്‍സണ്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ”കുട്ടി ദൈവം” എന്ന ഹസ്ര്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോയും, അണിയറ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സെപ്റ്റംബര്‍ 23 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഏരീസ് പ്ലസ് എസ്എല്‍ സിനിമാസില്‍ വെച്ച് നടത്തി. ചടങ്ങില്‍ ബഹു. സാംസ്‌കാരിക- സിനിമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യാഥിതിയായിരുന്നു.

വിശപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ചിത്രം ലോക റെക്കോഡിന്റെ നിറവില്‍ നില്‍ക്കുന്നതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് മന്ത്രിയുടെ വാക്കുകള്‍. ബഹു. കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് നല്‍കി ചിത്രത്തെ ആദരിക്കുകയും ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രിവ്യൂ ഷോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ചടങ്ങില്‍ ഡോ.സുവിദ് വില്‍സണ്‍, പ്രജോദ് കലാഭവന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നസീര്‍ സംക്രാന്തി, ദിനേശ് പണിക്കര്‍, പാഷാണം ഷാജി (ഷാജി നവോദയ), സജീവ് ഇളമ്പല്‍, പാലാ അരവിന്ദന്‍, കണ്ണന്‍ സാഗര്‍, ഷഫീഖ് റഹ്‌മാന്‍, കിടു ആഷിക്, സുദീപ് കാരാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്‌റഫ് ഗുരുക്കുകള്‍, മാസ്റ്റര്‍ കാശിനാഥന്‍ തുടങ്ങിയവരും പങ്കെടുത്തു.
ഓരോ സീനുകളും ഒറ്റ ഷോര്‍ട്ടില്‍ എടുത്ത് പ്രധാന കഥാപാത്രത്തെ മുഴുനീളെ ചിത്രത്തില്‍ കാണിക്കാത്ത രീതിയിലാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സജീവ് ഇളമ്പല്‍ തിരക്കഥ ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥാതന്തു സംവിധായകനായ ഡോ. സുവിദ് വില്‍സന്റേത് തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് സനല്‍ ലസ്റ്റര്‍ ആണ്.

എഡിറ്റര്‍- നിഹാസ് നിസാര്‍, ആര്‍ട്ട്- ഓമനക്കുട്ടന്‍, മേക്കപ്പ്- നിഷ ബാലന്‍, കോസ്റ്റ്യൂം- രേഷ് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോമോന്‍ ജോയ്, അസിസ്റ്റന്റ് ഡയറക്ടര്‍- റോബിന്‍ മാത്യു, അസിസ്റ്റന്റ് ക്യാമറാമാന്‍-വിവേക് എംഡി, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- അരുണ്‍ ടിപി, ഡബ്ബിംഗ് (നായിക) -കൃപ പ്രകാശ്. എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം വിജയദശമി ദിവസം വൈകീട്ട് ആറ് മണിക്ക് ചലച്ചിത്ര താരം വിജയ് സേതുപതി റിലീസ് ചെയ്യും.

Latest Stories

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും