ബുര്‍ജ് ഖലീഫയിലും 'കുറുപ്പ്' ട്രെയിലര്‍; നന്ദി അറിയിച്ച് ദുല്‍ഖര്‍

ബുര്‍ജ് ഖലീഫയില്‍ കുറുപ്പ് സിനിമയുടെ ട്രെയ്ലര്‍ പ്രദര്‍ശിപ്പിക്കും. നായകനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം അറിയിച്ചത്. ബുര്‍ജ് ഖലീഫയില്‍ ട്രെയ്ലര്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം റെക്കോര്‍ഡ് കൂടി സ്വന്തമാക്കുകയാണ് കുറുപ്പ്. നവംബര്‍ 10 ന് രാത്രി 8 നും 8:30 നും ഇടയില്‍ ബുര്‍ജ് ഖലീഫയില്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രദര്‍ശിപ്പിക്കും. ഈ മാസം 12 ന് ചിത്രം തിയറ്ററുകളില്‍ എത്താനിരിക്കെയാണ് 10ാം തിയതി ബുര്‍ജ് ഖലീഫയില്‍ ട്രെയ്ലര്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഇത്തരം ഒരു മഹത്തായ കാഴ്ച സാധ്യമാക്കിയതിന് ഫാര്‍സ് ഫിലിംകോ എല്‍എല്‍സിയുടെ അഹമ്മദ് ഗോല്‍ചിനും വേഫെറര്‍ ഫിലിംസ് & എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ഓവര്‍സീസ് ടീമിന്റെ തലവനായ ഷംനാദ് സിയാദിനും നന്ദി എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറുപ്പ് ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. 35 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.

അതേസമയം കേരളത്തില്‍ മാത്രം ചിത്രം നാനൂറിലേറെ തിയറ്ററുകളില്‍ റിലീസ് ചെയ്യും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് റോനെക്സ് സേവ്യര്‍, കോസ്റ്റ്യൂംസ് പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്, സ്റ്റില്‍സ് ഷുഹൈബ് ടആഗ, പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍.

Latest Stories

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം