'മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ'; ശ്രദ്ധ നേടി കുഞ്ഞെല്‍ദോയിലെ ഗാനം

ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “കുഞ്ഞെല്‍ദോ” ചിത്രത്തിലെ ഗാനം പുറത്ത്. വിനീത് ശ്രീനിവാസന്‍, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച “”മനസു നന്നാവട്ടെ”” എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

കോളേജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. കല്‍ക്കി എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹമാന്‍ സംഗീതം പകരുന്നു. പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രം കൂടിയാണ് കുഞ്ഞൊല്‍ദോ.

ചിത്രത്തിന്റെതായി പോസ്റ്റററുകളും ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. “മനസ് നന്നാവട്ടെ മതമേതങ്കിലുമാവട്ടെ” എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തിയത്. ശ്രീരാമ വേഷത്തിലാണ് ആസിഫ് അലി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

Latest Stories

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്