'കുണ്ടന്നൂരിലെ കുത്സിതലഹള' ; ട്രെയ്‍ലര്‍ ലോഞ്ച് നാളെ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ

കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കുണ്ടന്നൂരിലെ കുത്സിത ലഹള’യുടെ ട്രെയ്‌ലർ ലോഞ്ച് നാളെ വൈകീട്ട് ഏഴ് മണിക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

“ആസ്വദിക്കൂ “കുണ്ടന്നൂരിലെ കുത്സിതലഹള” യുടെ ട്രെയിലർ ലോഞ്ച് സിനിമയുടെ അണിയറ പ്രവർത്തകരുടേയും അഭിനേതാക്കളുടേയും സാന്നിധ്യത്തിൽ, ബ്ലാസ്റ്റേഴ്സിനൊപ്പം ബിഗ് സ്ക്രീനിൽ” എന്നാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

കുണ്ടന്നൂർ എന്ന  ഗ്രാമവും അവിടുത്തെ നാട്ടുകാരുടെ മണ്ടത്തരങ്ങളും തമാശകളുമാണ് സിനിമയുടെ പ്രമേയം. കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ലുക്മാൻ അവറാൻ, വീണ നായർ, ആശ മടത്തിൽ, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, മേരി, ബേബി, ജോർജ്, സുനീഷ് സ്വാമി, അനു രാദ്, അധിൻ ഒള്ളൂർ, നിതുര, സുമിത്ര എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

റെജിൻ സാൻഡോയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം നിർവഹിക്കുന്നത് മെൽവിൻ മിഖായേൽ. ഡിസംബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Latest Stories

മടിയിൽ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും, അദ്ദേഹത്തെ വേട്ടയാടിയാൽ പ്രതിരോധിക്കും; വല്ല കോൺഗ്രസ്സുകാരൻ്റേയും വീട്ടിൽ റെയ്‌ഡ്‌ നടത്തിയാൽ ഇഡി പോരുന്നവഴി ബിജെപിക്ക് ഒരു നേതാവിനെ കിട്ടും: ബിനീഷ് കോടിയേരി

'പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക്'; പരിഹസിച്ച് ദീപ്തി മേരി വർഗീസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കാണാതായി, 78 ഗ്രാം സ്വർണവും 'വൈര നമ' വജ്രാഭരണവും കാണാനില്ല

'പ്രിയ സഖാവേ ഒപ്പം, എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും'; വീണ ജോർജ്

'ഒരു കപ്പ്‌ എടുക്കട്ടെ... കപ്പ്‌, കപ്പേ'; പരിഹാസ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

'ബിജെപി സർക്കാരിന്റെ ആസൂത്രിത ആക്രമണം, പിണറായി വിജയനെയോ സിപിഐ എമ്മിനെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ട'; ഇ ഡി റെയ്‌ഡിൽ എം എ ബേബി

'മാസപ്പടി കേസിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം, കോൺഗ്രസ്സിൻ്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും'; കെ കെ ശൈലജ

'വളഞ്ഞിട്ടടിച്ചോളൂ.....പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും'; മുഹമ്മദ് റിയാസ്

മാസപ്പടി കേസിലെ ഇ ഡി നടപടി; സംഘപരിവാർ കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമെന്ന് പി ജയരാജൻ, പിണറായി വിജയൻറെ വീടിനുമുന്നിൽ സിപിഎം പ്രതിഷേധം

മാസപ്പടി കേസ്; എക്സാലോജിക് സൊല്യൂഷൻസിന്റെ മുഴുവൻ സാമ്പത്തിക വിവരങ്ങൾ തേടി ഇഡി, വീണ വിജയന്റെ മൊഴിയെടുത്തു