സിംഹം ഗ്രാഫിക്‌സ് ആണത്രേ ഗ്രാഫിക്‌സ്... അതും മാന്ത് കിട്ടിയ എന്നോട്..; വീഡിയോയുമായി കുഞ്ചാക്കോ ബോബന്‍

മദ്യപിച്ച് മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് കയറിച്ചെല്ലുന്ന യുവാവ് ആയി കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഗര്‍ര്‍ര്‍’.  മോജോ വിദേശ സിംഹത്തിനൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

സിംഹം ഗ്രാഫിക്‌സ് ആണെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്. ‘സിംഹം ഗ്രാഫിക്‌സ് ആണത്രേ ഗ്രാഫിക്‌സ്… അതും മാന്ത് കിട്ടിയ എന്നോട്’ എന്ന ക്യാപ്‌ഷോനോടെയാണ് സിംഹത്തിനുള്ള ഷൂട്ടിംഗ് വീഡിയോ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)


‘എസ്ര’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗ്ര്‍ര്‍ര്‍’. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

അതേസമയം, ഇന്ത്യയില്‍ സിംഹങ്ങള്‍ ഉണ്ടെങ്കിലും നിയമം അവയെ വച്ച് സിനിമ ചെയ്യാന്‍ അനുവദിക്കാത്തതു കൊണ്ടാണ് വിദേശ സിംഹത്തെ വച്ച് അഭിനയിപ്പിച്ചത് എന്ന് കുഞ്ചാക്കോ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ടാണ് സൗത്ത് ആഫ്രിക്കയിലേക്ക് പോയത്.

യഥാര്‍ത്ഥ സിംഹത്തിനൊപ്പം ചിത്രീ കരിക്കാന്‍ കഴിയുന്ന രംഗങ്ങളെല്ലാം ഞങ്ങള്‍ അവിടെ വച്ച് ചിത്രീകരിച്ചു. പിന്നെ കുറച്ച് ഭാഗങ്ങള്‍ക്ക് ടെക്നോളജിയുടെ സഹായം തേടി. വിദേശ സിനിമകളിലും പരസ്യങ്ങളിലുമെല്ലാം അഭിനയിച്ച വലിയ താരമാണ് മോജോ എന്ന സിംഹം എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ