ഇഷ്ട നമ്പറിനായി വാശിയേറിയ മത്സരം, പണമെറിഞ്ഞ് നേടി കുഞ്ചാക്കോ ബോബന്‍; ലേലത്തില്‍ നിന്നും പിന്മാറി നിവിന്‍ പോളി

ആഡംബര കാറുകള്‍ക്ക് ഇഷ്ട നമ്പറുകള്‍ ലഭിക്കാനായി എറണാകുളം ആര്‍ടി ഓഫീസില്‍ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം. ഡിജി സീരിസില്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനുമാണ് കഴിഞ്ഞ ദിവസം കാക്കനാട് ആര്‍ടി ഓഫീസല്‍ എത്തിയത്.

കെഎല്‍ 07 ഡിജി 0459 നമ്പറിനായാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. കെഎല്‍ 07 ഡിജി 0011 നമ്പറിനായി നിവിനും അപേക്ഷിച്ചു. 0459 നമ്പര്‍ ഫാന്‍സി നമ്പര്‍ അല്ലാത്തതിനാല്‍ മറ്റ് ആവശ്യക്കാര്‍ ഉണ്ടാകില്ല എന്നാണ് ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥര്‍ കരുതിയിരുന്നതെങ്കിലും ഈ നമ്പറിന് വേറെ അപേക്ഷകര്‍ എത്തിയതോടെ നമ്പര്‍ ലേലത്തില്‍ വയ്ക്കുകയായിരുന്നു.

ഓണ്‍ലൈനായി നടന്ന ലേലത്തില്‍ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ ബോബന്‍ തന്നെ നമ്പര്‍ സ്വന്തമാക്കി. നിവിന്‍ പോളിയുടേത് ഫാന്‍സി നമ്പര്‍ ആയതിനാല്‍ വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവില്‍ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് നമ്പര്‍ സ്വന്തമാക്കി. നിവിന്‍ 2.34 ലക്ഷം രൂപ വരെ വിളിച്ച് പിന്മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം കെഎല്‍ 07 ഡിജി 0007, 46.24 ലക്ഷം രൂപയ്ക്കും കെഎല്‍ 07 ഡിജി 0001, 25.52 ലക്ഷം രൂപയ്ക്കും ലേലത്തില്‍ പോയിരുന്നു. അതേസമയം, സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയവരെല്ലാം വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയവരാണ്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി