'കുമ്പാരീസ്' പൊളിയാണ്; ശ്രദ്ധ നേടി ചിത്രത്തിലെ പ്രണയ ഗാനം

ആലപ്പുഴ പട്ടണത്തിന്റെ കഥയുമായി നവാഗതനായ സാഗർ ഹരി ഒരുക്കുന്ന ചിത്രമാണ് “കുമ്പാരീസ്.” കുട്ടനാടിന്റെ ദൃശ്യ ഭംഗിയിലെത്തുന്ന ചിത്രം നാല് യുവാക്കളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ “മെല്ലെ മിഴികൾ കൂടൊരുക്കി” എന്ന ഗാനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം തരംഗമാവുകയാണ്.

കുട്ടനാടിന്റെ ദൃശ്യഭംഗിയിൽ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ ഗാനത്തിന് അരലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുണ്ട്. ചിത്രത്തിലെ കലിപ്പ് എന്ന പ്രൊമോ സോങ്ങും ആലപ്പുഴ പാട്ട് എന്ന പേരിൽ വൈറലായിരുന്നു. അബ്രഹാമിന്റെ സന്തതികൾ, ക്യാപ്റ്റൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗുഡ്വിൽ എന്റ്റർറ്റെയിൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്.

അശ്വിൻ ജോസ്, എൽദോ മാത്യു, ജെൻസൺ, ഷാലു റഹിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രമേഷ് പിഷാരടി, പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അൻസാർ, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോർജ് എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ശ്രീകാന്ത് ഈശ്വർ ആണ് ഛായാഗ്രഹണം.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ