'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' തമിഴിലേക്ക്; 'ഗൂഗിള്‍ കുട്ടപ്പന്‍' ഒരുങ്ങുന്നു, സുരാജിന്റെ റോളില്‍ കെ.എസ് രവി കുമാര്‍

സുരാജ് വെഞ്ഞാറമൂടിനെയും സൗബിന്‍ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത “ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25” ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. സംവിധായകനും നടനുമായ കെ.എസ് രവി കുമാറാണ് മലയാളത്തില്‍ സുരാജ് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്.

“ഗൂഗിള്‍ കുട്ടപ്പന്‍” എന്നാണ് തമിഴ് റീമേക്കിന്റെ പേര്. പത്തു വര്‍ഷത്തിലേറെ കാലമായി രവി കുമാറിന്റെ സംവിധാന സഹായികളായി പ്രവര്‍ത്തിച്ച ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. രവി കുമാര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തര്‍ഷാന്‍ അവതരിപ്പിക്കുക. യോഗി ബാബുവും ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിന്റെ പൂജ ചടങ്ങുകളും നടന്നു. ഫെബ്രുവരി 15 മുതല്‍ തെങ്കാശി, കുത്രലം എന്നിവിടങ്ങളിലായി ഷൂട്ടിംഗ് ആരംഭിക്കും. ഏപ്രിലില്‍ വിദേശത്ത് പത്തു ദിവസത്തെ ഷൂട്ടിംഗും നടക്കും.

നടന്‍ സൂരജ് ആണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ റോബോട്ട് ആയി അഭിനയിച്ചത്. സൈജു കുറുപ്പ്, മാല പാര്‍വതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. കെന്റി സിര്‍ദോ എന്ന അരുണാചല്‍ സ്വദേശിനിയാണ് നായികയായി എത്തിയത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു