ടൊവിനോയുടെ നായികയായി കൃതി ഷെട്ടി; 'അജയന്റെ രണ്ടാം മോഷണം' ഓഗസ്റ്റിൽ ആരംഭിക്കും

ടൊവിനോയുടെ നായികയായി മലയാളത്തിൽ അരങ്ങേറാനൊരുങ്ങി തെന്നിന്ത്യൻ നായിക കൃതി ഷെട്ടി. ‘അജയന്റെ രണ്ടാം മോഷണം’ എന്ന പുതിയ സിനിമയിൽ കൃതി നായികയാവും എന്നാണ് റിപ്പോർട്ടുകൾ. നടിയ്ക്ക് കഥ ഇഷ്ടമായെന്നും മറ്റു സിനിമകളുടെ ഷെഡ്യൂൾ നോക്കിയ ശേഷം കൃതി സിനിമയുടെ ഭാഗമാകും എന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും.

1900, 1950, 1990 കാലഘട്ടങ്ങളിൽ കഥ പറയുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്.

‘കെജിഎഫ്’, ‘വിക്രം’ തുടങ്ങിയ സിനിമകളായിലൂടെ ശ്രദ്ധേയരായ അൻപറിവ് ആയിരിക്കും സിനിമയ്ക്കായി സംഘട്ടനം ഒരുക്കുക. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍. ദിബു നിനന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ