മലയാളത്തില്‍ പുതിയൊരു നായിക കൂടി, സിജു വിത്സനൊപ്പം കൃഷ്‌ണേന്ദു എത്തുന്നു; 'പഞ്ചവത്സര പദ്ധതി' നാളെ തിയേറ്ററുകളിലേക്ക്

സിജു വിത്സണ്‍ ചിത്രം ‘പഞ്ചവത്സര പദ്ധതി’ നാളെ തിയേറ്ററുകളിലേക്ക്. ഏപ്രില്‍ 26ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ മലയാള സിനിമാ നായികാ നിരയിലേക്ക് എത്തുന്നത് പുതിയൊരു പ്രതിഭ കൂടി. നടി കൃഷ്ണേന്ദു എ മേനോന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. പതിനെട്ടാം പടി, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങളില്‍ കൃഷ്ണേന്ദു അഭിനയിച്ചിട്ടുണ്ട്.

ഓഡിഷനിലൂടെയാണ് കൃഷ്‌ണേന്ദു പഞ്ചവത്സര പദ്ധതിയില്‍ നായിയായി എത്തുന്നത്. ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന സിറ്റി ലൈഫ് സ്വപ്നം കാണുന്ന ഒരു പെണ്‍കുട്ടിയുടെ കഥാപാത്രമാണ് ഈ ചിത്രത്തില്‍ കൃഷ്ണേന്ദു അവതരിപ്പിക്കുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവ് ആകാന്‍ സാധ്യതയുള്ള കഥാപാത്രമാണ് ഇതെന്നാണ് കൃഷ്ണേന്ദു പറയുന്നത്.

ചെന്നൈയില്‍ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണേന്ദു ഇരിഞ്ഞാലക്കുട ശാന്തി നഗര്‍ സുകൃതത്തില്‍ കെ.ജി അനില്‍കുമാറിന്റെയും ഉമാ അനില്‍കുമാറിന്റെയും മകളാണ്. അമല്‍ജിത് എ മേനോന്‍ ആണ് സഹോദരന്‍. അതേസമയം, സോഷ്യല്‍ സറ്റയര്‍ ആയി ഒരുങ്ങുന്ന പഞ്ചവത്സര പദ്ധതി സജീവ് പാഴൂരിന്റെ തിരക്കഥയില്‍ പി.ജി പ്രേം ലാല്‍ ആണ് സംവിധാനം ചെയ്യുന്നത്.

പി.പി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍, സിബി തോമസ്,ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി.എം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം ഷാന്‍ റഹ്‌മാന്‍ നിര്‍വഹിക്കുന്നു. ഡിഒപി : ആല്‍ബി, എഡിറ്റര്‍ : കിരണ്‍ ദാസ്, ലിറിക്സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആര്‍ട്ട് : ത്യാഗു തവനൂര്‍.

മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പില്‍, സ്റ്റന്‍ഡ്സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ജിനു.പി.കെ, സൗണ്ട് ഡിസൈന്‍ : ജിതിന്‍ ജോസഫ്. സൗണ്ട് മിക്‌സ് : സിനോയ് ജോസഫ്, വി എഫ് എക്‌സ് : അമല്‍, ഷിമോന്‍.എന്‍.എക്‌സ് (മാഗസിന്‍ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടര്‍ : രാജേഷ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ : ധനേഷ് നടുവള്ളിയില്‍, സ്റ്റില്‍സ് : ജസ്റ്റിന്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Latest Stories

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍