'ആ അദൃശ്യശക്തിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..'; കാന്‍ഡില്‍ ലൈറ്റ് ഡിന്നറുമായി കൃഷ്ണകുമാറും കുടുംബവും

തിരഞ്ഞെടുപ്പ് പ്രചാരണ ചൂടില്‍ നിന്നും ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും മാറി അച്ഛനും മക്കളും വീട്ടിലെത്തിയതോടെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനായി ഒത്തുകൂടിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ കുടുംബം. അച്ഛനും മക്കളും അമ്മയും ചേര്‍ന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് കൃഷണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അച്ഛനും മക്കളും വീട്ടില്‍ ഒരുമിച്ചെത്തിയത്.

“”ഇലക്ഷന്‍ പ്രചാരണം കഴിഞ്ഞു.. മക്കള്‍ക്ക് ഷൂട്ടിംഗും..എല്ലാവരും വീട്ടില്‍ ഉള്ള സമയം. ഒത്തുകൂടല്‍ ഒരു സുഖമാണ്. അനുഗ്രഹവും.. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ അനുവദിക്കുന്ന ആ അദൃശ്യ ശക്തിയിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ…”” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ കുറിച്ചത്.

തിരുവനന്തപുരം മണ്ഡലത്തിലാണ് കൃഷ്ണകുമാര്‍ മത്സരിച്ചത്. തിരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ താരകുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. താരത്തിന്റെ ഭാര്യയും മക്കളായ ദിയയും ഇഷാനിയും പ്രചാരണത്തിന് എത്തിയിരുന്നു.

എന്നാല്‍ അഹാന എവിടെയായിരുന്നു എന്തുകൊണ്ട് വോട്ടിന് വന്നില്ലെന്നായിരുന്നു എന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. അഹാന ആ സമയം നാട്ടില്‍ പോലുമില്ലായിരുന്നു എന്നതാണ് സത്യം. അഹാന യാത്രയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫോട്ടോകള്‍ കൃഷ്ണകുമാര്‍ പങ്കുവെച്ചിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍