'ഇനിയിപ്പോ എന്ത്'; കൂടത്തായ് കഥ പറയാന്‍ രണ്ട് സിനിമകള്‍

കൂടത്തായ് കൊലപാതക പരമ്പര സിനിമയാക്കുന്നുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇതേ സമയം തന്നെ മറ്റൊരു സിനിമയും പ്രഖ്യാപിച്ചിരുന്നു. നടി ഡിനി ഡാനിയലും കൂട്ടരുമാണ് കൂട്ടത്തായ് എന്ന പേരില്‍ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ചിത്രം പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നതോടെ ഇനി എന്തെന്ന അവസ്ഥയിലാണ് ഡിനിയും കൂട്ടരും.

“കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.” ഡിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൂടത്തായ് എന്നു പേരിട്ട സിനിമയില്‍ ജോളി ആയി എത്തുന്നത് ഡിനി ഡാനിയല്‍ ആയിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. ചിത്രത്തിന്റെ സംവിധാനം റോണെക്‌സ് ഫിലിപ്പ് ആയിരുന്നു. വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അലക്‌സ് ജേക്കബ് ആണ്. സിനിമാ സീരിയല്‍ രംഗത്ത് സജീവമായ ഡിനി കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയിരുന്നു.

മോഹന്‍ലാലിനു വേണ്ടി നേരത്തേ തയ്യാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്നാണ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി