'കൂടത്തായി' സിനിമയായാല്‍; പേര് ആട്ടും സൂപ്പ്, സൈക്കോ നായിക പാര്‍വതി, ഭര്‍ത്താവ് ഫഹദ്, അന്വേഷിക്കാന്‍ പൃഥ്വിരാജ്- വൈറല്‍ കുറിപ്പ്

സിനിമ കഥകളെ പോലും വെല്ലുന്ന സംഭവമായിരുന്നു കേരളക്കരയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര. കൊലപാതകത്തെ പറ്റിയുള്ള പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവം. ഇത് സിനിമയായാല്‍ എന്തെന്ന ചര്‍ച്ചകളും ചൂടുപിടിച്ചു. ചിലര്‍ അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അത്തരത്തില്‍ അഹല്യ ഉണ്ണികൃഷ്ണന്‍ എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

അഹല്യയുടെ കുറിപ്പ്…

കേരളത്തിലുള്ള എല്ലാവരുടെയും കണ്ണ് ഇപ്പോഴൊരു പ്രമാദമായ കേസിലായത് കൊണ്ട് ഇപ്പോഴുള്ള സിനിമ സ്‌നേഹികള്‍ ഒറ്റക്കും കൂട്ടമായും അല്ലാതെയും അത് സിനിമയായാല്‍ എങ്ങനെ എന്നാവും ചിന്തിച്ചിട്ടുണ്ടാവുക താഴെ ഞാന്‍ എഴുതി വെച്ചിരിക്കുന്നത് പോലെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രം.

ഈ സിനിമയില്‍ പ്രധാന സൈക്കോ നായികയായി പാര്‍വതിയും , നായികയുടെ ഇപ്പോഴത്തെ മാന്യനായ (സൈക്കോ) ഭര്‍ത്താവായി ഫഹദ് ഫാസിലും മുന്‍ ഭര്‍ത്താവായി ടൊവിനോ തോമസും നായികയുടെ ആദ്യ ഭര്‍ത്താവിന്റെ അനിയന്‍ ആയി ആന്റണി വര്‍ഗീസും സഹോദരി ആയി നിമിഷ സജയനും , പിന്നെ നായികയുടെ അമ്മായിയപ്പനായി സിദ്ധിഖ് ഇക്കയും അമ്മായി അമ്മയായി ഉര്‍വശിയും നായികയുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ ആയി ഗ്രേസിനെയും, അന്വേഷണ ഉദ്യോഗസ്ഥന്‍ പൃഥ്വിരാജും.

ടീമില്‍ പൃഥ്വിരാജിനെ സഹായിക്കാനായി വരുന്ന പൊലീസ് ഉദ്യോഗസ്ഥരായി ജയസൂര്യ, ഉണ്ണിമുകുന്ദന്‍, നരേന്‍ , ഡിജിപി ആയി രഞ്ജി പണിക്കര്‍ , പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സലിം കുമാറും പ്രതിഭാഗത്തില്‍ മുരളി ഗോപിയും. ചാനലില്‍ വാര്‍ത്ത അവതാരകനായി സാബുമോനും അയല്‍വാസിയും പ്രധാന സാക്ഷിയുമായി ചെമ്പന്‍ വിനോദും സ്വര്‍ണ പണിക്കാരനായി ഇന്ദ്രന്‍സേട്ടനും.

കാസറ്റ് ചെയ്ത് ഒരു ത്രില്ലര്‍ സബ്ജക്ട് മലയാളത്തില്‍ ലിജോ ജോസ് പല്ലിശ്ശേരി എടുത്താല്‍, പ്രശാന്ത് പിള്ളയുടെ കിടിലം സ്‌കോറും രംഗനാഥ് രവിയുടെ സൗണ്ട് മിക്‌സിങ്ങും .പടം കിടുക്കും. പടത്തിന്റെ പേര് – ആട്ടും സൂപ്പ്

വാല്‍കഷ്ണം : ഇതെല്ലാം സ്വപ്നദര്‍ശനത്തില്‍ കാണുന്ന ഗിരീഷേട്ടന്‍: ഈ പെണ്‍കൊച്ച് എന്നെ കൊണ്ട് സ്‌പോര്‍ട്‌സ് ഷൂ മേടിപ്പിച്ചേ അടങ്ങൂ..

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി