വീണ്ടും പഠാന്‍ ആകാന്‍ കിംഗ് ഖാന്‍; ഇത്തവണ സല്‍മാന് വേണ്ടി

ആരാധകര് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രമാണ് ടൈഗര്‍ 3. മനീഷ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യ ചോപ്രയുടെ സ്‌പൈ യൂനിവേഴ്‌സിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

പഠാനില്‍ ‘ടൈഗറാ’യി സല്‍മാന്‍ എത്തിയതുപോലെ ടൈഗര്‍ 3ല്‍ ഷാറൂഖും എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കി പഠാന്‍ എന്ന ഹിറ്റ് കഥാപാത്രമായാണ് എസ്.ആര്‍.കെ ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രത്തിലെ ഒരു നിര്‍ണായക ഭാഗത്താകും കിംഗ് ഖാന്‍ എത്തുകയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

എ.എന്‍.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം, മെയ് 8 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ്. ഷാറൂഖിന്റേയും സല്‍മാന്റേയും രംഗങ്ങള്‍ യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിലാകും ചിത്രീകരിക്കുക. ഏകദേശം ഏഴ് ദിവസത്തോളം ഷൂട്ടിങ് ഉണ്ടാകും.

ടൈഗര്‍ 3′ നവംബര്‍ മൂന്നിന് തിയറ്ററുകളില്‍ റിലീസിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ‘വാര്‍ 2’ ആണ് സ്‌പൈ യൂനിവേഴ്സില്‍ അടുത്തതായി വരാനിരിക്കുന്ന ചിത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ