അവനെ കൊന്നുകളഞ്ഞേക്ക്; മമ്മൂട്ടിയുടെ ശബ്ദത്തില്‍ ഏജന്റ് ട്രെയിലര്‍, ഏറ്റെടുത്ത് ആരാധകര്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിലെത്തുന്ന സിനിമയാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ മേജര്‍ മഹാദേവന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏപ്രില്‍ 18 ന് എത്തിയിരുന്നു. എന്നാല്‍ ഡബ്ബിംഗിലെ ഒരു പോരായ്മ വലിയ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഡയലോഗുകള്‍ പലതും മറ്റൊരാളുടെ ശബ്ദത്തിലാണ് എന്നതായിരുന്നു അത്.

മമ്മൂട്ടി ഡബ്ബിംഗ് പൂര്‍ത്തിയാക്കും മുന്‍പ് മുന്‍നിശ്ചയപ്രകാരം ട്രെയ്‌ലര്‍ പുറത്തിറക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഡബ്ബിംഗ്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിലെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ എല്ലാ ഡയലോഗുകളും അദ്ദേഹം തന്നെ പറയുന്ന തരത്തില്‍ ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഏപ്രില്‍ 28 ന് ആണ് എത്തുക. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്റില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ കഥാപാത്രം. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു.

ചിത്രത്തിലെ ദി ഗോഡ് എന്ന നിര്‍ണ്ണായക വേഷത്തില്‍ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഹിപ് ഹോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലൂര്‍ ആണ്. എഡിറ്റര്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലിയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ