ജാന്‍വിയ്ക്ക് പിന്നാലെ ഖുഷിയും ബോളിവുഡിലേക്ക്; അരങ്ങേറ്റം കരണ്‍ ജോഹര്‍ ചിത്രത്തില്‍

ജാന്‍വിക്കു പിന്നാലെ നടി ശ്രീദേവിയുടെ മകള്‍ ഖുഷിയും സിനിമയിലേക്കെന്ന് റിപ്പോര്‍ട്ട്. ബോളിവുഡില്‍ ധാരാളം താരങ്ങളെ കൊണ്ട് വന്ന കരണ്‍ ജോഹറാണ് ഖുഷിയെയും സിനിമയിലേക്ക് എത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ ഖുഷിയുടെ സിനിമയെ കുറിച്ച് കരണ്‍ തുറന്ന് പറഞ്ഞിരുന്നു. ജാന്‍വിയും ഖുഷിയും തമ്മിലൊരു ചാറ്റ് ഷോ യിലാണ് സിനിമാ പ്രവേശനത്തിനെ കുറിച്ച് താരം തുറന്ന് പറഞ്ഞത്. തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് വേണ്ടി ഏറെ നാളായി കരണ്‍ ജോഹറിനെ പിന്തുടരുകയാണ്. നേരത്തെ ജാന്‍വിയും അനിയത്തിയുടെ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും ഖുഷി കോഴ്സ് പഠിച്ചിരുന്നു. അടുത്ത വര്‍ഷമായിരിക്കും ഖുഷിയുടെ സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Latest Stories

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്