ദേവി തന്നെയാണ് എന്നെ തിരഞ്ഞെടുത്തത്; പെരിങ്ങോട്ടുകര ക്ഷേത്രത്തില്‍ നാരീപൂജയില്‍ ഖുശ്ബു

തൃശൂര്‍ പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിലെ നാരീപൂജയില്‍ പങ്കെടുത്ത് നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു. ഒക്ടോബര്‍ ഒന്നാം തീയതിയാണ് ഈ പൂജ നടന്നത്. നാരീപൂജ ചെയ്യാന്‍ ക്ഷണിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”ദൈവത്തില്‍ നിന്നുള്ള ദിവ്യ അനുഗ്രഹം! തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തില്‍ നിന്ന് നാരീപൂജ ചെയ്യാന്‍ ക്ഷണിച്ചത് ഭാഗ്യമായി കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ ക്ഷണിക്കൂ. ദേവി തന്നെയാണ് വ്യക്തിയെ തിരഞ്ഞെടുക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു.”

”ഇത്തരമൊരു ബഹുമതി നല്‍കി എന്നെ അനുഗ്രഹിച്ചതിന് ക്ഷേത്രത്തിലെ എല്ലാവര്‍ക്കും എന്റെ എളിയ നന്ദി. ദിവസവും പ്രാര്‍ത്ഥിക്കുകയും നമ്മെ സംരക്ഷിക്കാന്‍ ഒരു സൂപ്പര്‍ പവര്‍ ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഇത് കൂടുതല്‍ നല്ല കാര്യങ്ങള്‍ കൊണ്ടു വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

”എന്റെ പ്രിയപ്പെട്ടവര്‍ക്കും ലോകത്തിനും മെച്ചപ്പെട്ടതും സന്തോഷകരവും സമാധാനപരവുമായ കാര്യങ്ങള്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു” എന്നാണ് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. എക്‌സ് അക്കൗണ്ടിലാണ് ഖുശ്ബു ഇത് പങ്കുവച്ചിരിക്കുന്നത്.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍