എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന; സുമലതയെ പ്രശംസിച്ച് ഖുശ്ബു

കൊറോണയുടെ പശ്ചാത്തലത്തില്‍ നിരവധി താരങ്ങളാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ട് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. തന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന ചെയ്ത സുമലതയും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സുമലതയുടെ ചെയ്തിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി ഖുശ്ബു.

“നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്,”” എന്നാണ് സംഭാവന ചെയ്തത് അറിയിച്ചുകൊണ്ടുള്ള സുമലതയുടെ ട്വീറ്റിന് ഖുശ്ബു മറുപടി നല്‍കിയത്.ഖുശ്ബുവിന് നന്ദി പറഞ്ഞ് സുമലതയും രംഗത്ത് വന്നിട്ടുണ്ട്.

“സംശയമുള്ളവര്‍ക്കും കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ക്കും നെഗറ്റീവിറ്റി പ്രചരിപ്പിക്കുന്നവര്‍ക്കുമായി, കത്തില്‍ വ്യക്തമായി എംപി ഫണ്ടില്‍ നിന്നുള്ള പണമാണെന്ന് പറയുന്നുണ്ട്. ഒരു തരത്തിലുള്ള നിര്‍ബന്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുറത്തല്ല ഔചിത്യബോധത്തില്‍ എടുത്ത തീരുമാനമാണ്. എല്ലാവരും വീടുകളില്‍ തന്നെ തുടരുക, ഒരു പൗരനെന്ന രീതിയില്‍ സമൂഹത്തിനായി ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക,”” സുമലത ട്വീറ്റ് ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ