ബോക്‌സ് ഓഫീസ് കൊള്ളയടിച്ച് കെജിഎഫ് 2, ആദ്യ ദിന കളക്ഷന്‍ പുറത്ത്

സിനിമ ലോകത്ത് വിജയക്കൊടി പാറിച്ച് കെജിഎഫ് 2. ലോകമെമ്പാടുമായി ഏകദേശം 10,000 സ്‌ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്‌ക്രീനുകളില്‍ ലഭ്യമാണ്. കൂടാതെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 4000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാം ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 134.5 കോടി രൂപയാണ് ചിത്രം വാരിയത്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ ബോക്സോഫീസ് കലക്ഷനില്‍ വന്‍മുന്നേറ്റമാണ് കെജിഎഫ് നടത്തുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം ആദ്യദിവസം 50 കോടിയാണ് ചിത്രം നേടിയത്.

കേരളത്തിലെ ആദ്യ ദിന കളക്ഷന്‍ നേട്ടത്തില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയനെ കെജിഎഫ് 2 മറികടന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നും ആദ്യ ദിനം 7.25 കോടി രൂപ കെജിഎഫ് 2 നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ഏഴ് കോടി ഇരുപതു ലക്ഷം നേടിയ ഒടിയന്‍, ആറു കോടി എഴുപതു ലക്ഷത്തോളം നേടിയ മരക്കാര്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ കെജിഎഫ് 2 വിന് പിന്നിലായി.

2018ല്‍ റിലീസ് ചെയ്ത കെ ജി എഫ് എന്ന സിനിമയുടെ തുടര്‍ച്ചയാണ് കെ ജി എഫ് ചാപ്റ്റര്‍ 2. യാഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്