പലചരക്ക് കടയില്‍ ഐസ് മിഠായി വാങ്ങാനെത്തി റോക്കി ഭായ്; അമ്പരന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

പലചരക്ക് കടയില്‍ മിഠായി വാങ്ങാനെത്തിയ റോക്കി ഭായ്‌യെ കണ്ട് അമ്പരന്ന് ആരാധകര്‍. കഴിഞ്ഞ ദിവസം ഏവരെയും അത്ഭുതപ്പെടുത്തി പലചരക്ക് കടയിലെത്തിയ യഷിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കര്‍ണ്ണാടകയിലെ ഒരു ചെറിയ കടയിലാണ് യാഷ് എത്തിയത്.

കര്‍ണ്ണാടകയിലെ ചെറിയൊരു ഗ്രാമത്തിലെ പലചരക്ക് കടയില്‍ നിന്ന് ഭാര്യക്കൊപ്പം ഐസ് മിഠായി വാങ്ങുന്ന യാഷിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷിറലിയിലെ ചിത്രപുര്‍ മത് ക്ഷേത്രത്തില്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് യാഷ് പലചരക്ക് കടയില്‍ എത്തി.

ചിത്രങ്ങള്‍ എക്‌സില്‍ പ്രചരിച്ചതോടെ നിരവധി ആരാധകരാണ് കമന്റുമായെത്തിയത്. യാഷിനൊപ്പം കടയുടെ മുന്നിലുള്ള കസേരയിലിരുന്ന് മിഠായി കഴിക്കുന്ന ഭാര്യ രാധികയെയും ചിത്രത്തില്‍ കാണാം. ‘ഇത്ര വലിയ താരപരിവേഷത്തിലും, സിംപിളായി തുടരുന്ന യാഷ്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

അതേസമയം, ‘ടോക്‌സിക്’ എന്ന ചിത്രമാണ് യാഷിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ‘കെജിഎഫ്’ സീരിസ് ചിത്രങ്ങള്‍ക്ക് ശേഷം യാഷ് അഭിനയിക്കാന്‍ പോകുന്ന ചിത്രം കൂടിയാണിത്. കെജിഎഫ്: ചാപ്റ്റര്‍ 3 ആണ് ഇനി വരാനിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ