ബോളിവുഡിന് നടുക്കം; കെജിഎഫ് ആയിരം കോടി ക്ലബ്ബില്‍

ബോളിവുഡിനെ നടുക്കി കെജിഎഫ് 2 വിന്റെ വിളയാട്ടം. പ്രദര്‍ശനത്തിനെത്തി 16 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആഗോള തലത്തില്‍ 1000 കോടി കലക്ഷന്‍ പിന്നിട്ടു. ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.

രണ്ടായിരം കോടി ക്ലബില്‍ ഇടം നേടിയ ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍, 1700 കോടി നേടിയ രാജമൗലി ചിത്രം ബാഹുബലി 2, 1100 കോടിക്കു മുകളില്‍ നേടി പ്രദര്‍ശനം തുടരുന്ന രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ എന്നിവയാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ചിത്രങ്ങള്‍. നിലവിലെ വിജയകുതിപ്പ് തുടരുകയാണെകില്‍ കെജിഎഫ് 2 ഈ ചിത്രങ്ങളെയെല്ലാം മറികടക്കുമെന്നാണ് വിലയിരുത്തല്‍

ഏപ്രില്‍ 14ന് ആഗോള റിലീസായെത്തിയ ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്നുമാത്രം 134.50 കോടിയാണ് സ്വന്തമാക്കിയത്. 100 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.ഇന്ത്യയില്‍ നിന്ന് മാത്രം 780 കോടിക്കു മുകളില്‍ നേടിയ ഈ ചിത്രം വിദേശ മാര്‍ക്കറ്റില്‍ നിന്നും സ്വന്തമാക്കിയത് 220 കോടിയോളമാണ്. ഹിന്ദി വേര്‍ഷന്‍ മാത്രം നേടിയത് നാനൂറു കോടിക്ക് മുകളില്‍ ആണ്.

തമിഴ് നാട്ടിലും, ആന്ധ്രയിലും റെക്കോര്‍ഡ് കളക്ഷന്‍ നേടുന്ന ഈ ചിത്രം കന്നഡയില്‍ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. 7.48 കോടിയാണ് കെജിഎഫിന് കേരളത്തില്‍നിന്നുണ്ടായ ആദ്യ ദിന കലക്ഷന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം സംസ്ഥാനത്ത് വിതരണം ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ