കെജിഎഫ് 2 ദംഗലിനെയും വീഴ്ത്തി; ഇനി യുദ്ധം ബാഹുബലിയുമായി

ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിച്ച് കെജിഎഫ് ചാപ്റ്റര്‍ ടു. ബോളിവുഡില്‍ ഏറ്റവും കലക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫിന്റെ ഹിന്ദി പതിപ്പ്. 400 കോടിയോടടുത്തിരിക്കുകയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ബോക്‌സ് ഓഫീസ് കലക്ഷന്‍. ആമിര്‍ ഖാന്‍ ചിത്രം ദംഗലിനെ പിന്നിലാക്കിയാണ് കെജിഎഫ് ഈ നേട്ടം സ്വന്തമാക്കിയത്.

നിലവില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ രണ്ട് ഹിന്ദി ചിത്രങ്ങളും തെന്നിന്ത്യന്‍ സിനിമകളുടെ മൊഴിമാറ്റമാണ്. ബാഹുബലി ദ കണ്‍ക്ലൂഷന്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് കെജിഎഫ് ചാപ്റ്റര്‍ 2 വും. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ദംഗല്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളി. 510. 99 കോടിയാണ് ബാഹുബലിയുടെ ബോക്സ് ഓഫീസ് കലക്ഷന്‍. ദംഗലിന്റേത് 387.38 കോടിയും.

വേള്‍ഡ് വൈഡ് കലക്ഷനില്‍ കെജിഎഫിന് ദംഗലിനെ മറികടക്കാനായിട്ടില്ല. 2024 കോടിയാണ് ദംഗലിന്റെ ആഗോള കലക്ഷന്‍. 1810 കോടിയുമായി ബാഹുബലി ദ കണ്‍ക്ലൂഷനാണ് രണ്ടാം സ്ഥാനത്തുള്ളത്. 1056 കോടി നേടിയ കെജിഎഫ് 2 നാലാം സ്ഥാനത്താണ്.510. 99 കോടിയാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പിന്റെ ബോക്സ് ഓഫീസ് കലക്ഷന്‍. ദംഗലിന്റേത് 387.38 കോടിയും.

ദംഗലിനെക്കൂടാതെ ബോളിവുഡില്‍ റെക്കോഡുകള്‍ തീര്‍ത്ത ചിത്രങ്ങളോരോന്നിനെയും കെജിഎഫ് 2 മലയര്‍ത്തിയടിച്ചിരിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ