കെജിഎഫ് 1200 കോടിയിലേക്ക്; പുതിയ ചരിത്രം കുറിക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി

യഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2വിന്റെ കളക്ഷന്‍ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ്. 26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം പുതിയൊരു ചരിത്രം കൂടി കുറിക്കാന്‍ ഏതാനും ദിവസങ്ങള്‍മാത്രം മതിയാകും. ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി കെജിഎഫ് മാറിയിരിക്കുകയാണ്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റര്‍ 2 ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ എത്തിയത്. കെജിഎഫ്: ചാപ്റ്റര്‍ 2 25 ദിവസം കൊണ്ട് ലോകമെമ്പാടുമായി 1154.80 കോടി രൂപ കളക്ഷന്‍ നേടി ബോക്സ് ഓഫീസില്‍ ഇടം നേടിയിരുന്നു. ഇതേ കളക്ഷന്‍ തുടര്‍ന്നാല്‍ അടുത്ത വാരാന്ത്യത്തിനുള്ളില്‍ ചിത്രം 1200 കോടി രൂപ പിന്നിടും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ