പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

വിവാദചിത്രം ‘കേരളാ സ്‌റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ നിർമാതാവിന് നോട്ടീസയച്ച് കേരളാ ഹൈക്കോടതി. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ടും പേരിൽ നിന്ന് ‘കേരള’ത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള പുതിയ ഹർജിയിലാണ് നിർമാതാവായ വിപുൽ അമൃത്‌ലാൽ ഷായ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്.

ചിത്രം ഇതിനകം പുറത്തിറങ്ങുകയും നിരവധി പേർ കാണുകയും ചെയ്തതിനാൽ ഹർജിക്ക് ഇനി പ്രസക്തിയുണ്ടോ എന്ന് വാദത്തിനിടെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. ഡിജിറ്റൽ റിലീസ് വരാനിരിക്കുന്നതിനാൽ പോരാട്ടം നിർണായകമാണെന്ന് വാദിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ചെൽസൺ ചെമ്പരത്തി കോടതിയോട് പറഞ്ഞു. ഹർജി തള്ളണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.

ഫെബ്രുവരി 27-നാണ് കേരളാ സ്റ്റോറി 2 തിയേറ്ററുകളിലെത്തിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിലക്കിനെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി മറികടന്നാണ് ചിത്രം അന്ന് റിലീസ് ചെയ്തത്. വ്യത്യസ്ത മത, പ്രാദേശിക സമൂഹങ്ങൾക്കിടയിൽ സ്പർധ സൃഷ്ടിക്കുമെന്നും ദേശീയ ഐക്യത്തിന് എതിരാണെന്നും പൊതുസമാധാനത്തെ തകർക്കാൻ മനഃപൂർവമായ് മതവിശ്വാസങ്ങളെ അപമാനിക്കുകയാണെന്നുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.

Latest Stories

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്