സുരേഷ് ഗോപിയുടെ കാവല്‍ ടീസര്‍ എത്തി; ഇനി ഒരുറപ്പും വേണ്ട, തമ്പാന്‍ കൊടുങ്കാറ്റാകുമെന്ന് പ്രേക്ഷകര്‍

സുരേഷ് ഗോപി നായകനാകുന്ന ചിത്രം കാവലിന്റെ പുതിയ ടീസര്‍ എത്തി. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. നവംബര്‍ 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ആക്ഷന്‍ കിംഗിന്റെ രാജകീയ തിരിച്ചുവരവ് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍.

നിധിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഫാമിലി ഡ്രാമയാണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി