കാര്‍ത്തിക് ആര്യന്റെ മനസ് കീഴടക്കി ശ്രീലീല! താരങ്ങള്‍ ഡേറ്റിംഗില്‍? ഫാമിലി ഫങ്ഷന്‍ വീഡിയോ പുറത്ത്

ബോളിവുഡ് താരം കാര്‍ത്തിക് ആര്യനും തെന്നിന്ത്യന്‍ താരം ശ്രീലീലയും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക് ആര്യന്റെ ഫാമിലി ഫങ്ഷനില്‍ ശ്രീലീല എത്തിയതോടെയാണ് ഇരുവരും ഡേറ്റിംഗില്‍ ആണെന്ന അഭ്യൂഹം പരന്നിരിക്കുന്നത്. അനുരാഗ് ബസു ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ശ്രീലീല. അതിനിടെയാണ് ഡേറ്റിംഗ് അഭ്യൂഹം എത്തിയിരിക്കുന്നത്.

കാര്‍ത്തിക് ആര്യന്റെ ഫാമിലി ഫങ്ഷനിടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ‘ദമാ ദം മസ്ത് കലന്ദര്‍’ ഗാനത്തിന് ചുവടുവയ്ക്കുന്ന ശ്രീലീലയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ‘പുഷ്പ 2’വിലെ തന്റെ ഗാനം ‘കിസിക്’ ആണെന്ന് കരുതി സ്റ്റെപ് ഇടുകയും എന്നാല്‍ അതല്ലെന്ന് മനസിലാകുന്നതോടെ ശ്രീലീല ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

അരികില്‍ നിന്ന് ഡാന്‍സിന്റെ വീഡിയോ കാര്‍ത്തിക് ആര്യന്‍ മൊബൈലില്‍ പകര്‍ത്തുന്നുമുണ്ട്. നടന്റെ സഹോദരി ഡോക്ടര്‍ കൃതിക തിവാരിയുടെ നേട്ടത്തിന്റെ ഭാഗമായി ഒരുക്കിയ സെലിബ്രേഷനിലാണ് ശ്രീലീല പങ്കെടുത്തത് എന്നാണ് വിവരം. ഈ വീഡിയോ വൈറലായതോടെ കാര്‍ത്തിക്കും ശ്രീലീലയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്.

അതേസമയം, ഈ വര്‍ഷം ദീപാവലി റിലീസ് ആയാണ് കാര്‍ത്തിക് ആര്യന്‍-ശ്രീലീല ചിത്രം എത്തുക. എന്നാല്‍ ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. താടി വച്ച ലുക്കിലാണ് ചിത്രത്തില്‍ കാര്‍ത്തിക് അഭിനയിക്കുന്നത്. ആഷിഖി എന്ന പ്രണയ ചിത്രത്തിന്റെ മൂന്നാം ഭാഗമാകും ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഷിഖി 3 എന്നാകും സിനിമയുടെ പേര് എന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ