നിമിഷ നേരം കൊണ്ട് ഒരു ബക്കറ്റ് ബിരിയാണി അകത്താക്കി ഡില്ലി; 'കൈദി'യിലെ രംഗം പുറത്ത്

കാര്‍ത്തിയുടെ കരിയറിലേ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് കൈദി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടില്‍ നിന്നും അഞ്ച് ദിവസം കൊണ്ട് വാരിയത് 18.4 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യ ആഴ്ച്ച 5.26 കോടിയും. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഒരു ബക്കറ്റ് ബിരിയാണി നിമിഷങ്ങള്‍ കൊണ്ട് അകത്താക്കുന്ന കാര്‍ത്തിയുടെ “ഡില്ലി” എന്ന കഥാപാത്രമാണ് വീഡിയോയില്‍. കൈദി സിനിമയില്‍ ആരാധകരെ അമ്പരപ്പെടുത്തിയ രംഗമായിരുന്നു ഇത്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ തെലുങ്ക് പതിപ്പില്‍ നിന്നുള്ള ഈ രംഗമാണ് റിലീസ് ചെയ്തത്.

മാനഗരം എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് കൈദി. നായികയില്ല, ഗാനങ്ങളില്ല, പ്രണയരംഗങ്ങളില്ല എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഭൂരിഭാഗം കഥയും അരങ്ങേറുന്നത് രാത്രിയിലാണ്. തമിഴ്നാട്ടിലെ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പൊലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും