സാര്‍ എന്നാണ് എന്റെ സിനിമ വെളിച്ചം കാണുക; ഗൗതം മേനോനോട് കാര്‍ത്തിക് നരേന്‍; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ധ്രുവങ്ങള്‍ പതിനാറിലൂടെ വിസ്മയിപ്പിച്ച യുവസംവിധായകന്‍ കാര്‍ത്തിക് നരേന്‍ നരകാസുരന്‍ എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഗൗതം മേനോനെതിരെ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.

ഇതിന് ശേഷം കാര്‍ത്തികിന്റെയോ ഗൗതം മേനോന്റെയും സിനിമകള്‍ പുറത്തിറങ്ങിയിട്ടില്ല. ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ടൈ, ധ്രുവനച്ചത്തിരം എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അതില്‍ എന്നൈ നോക്കി പായും തോട്ട നവംബര്‍ 15 ന് പുറത്തിറങ്ങുമെന്നാണ് ഗൗതം മേനോന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കാര്‍ത്തികിന്റെ നരകാസുരന്‍ പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം റിലീസ് അനിശ്ചിതത്വത്തിലാണ്.

ഇപ്പോഴിതാ ധ്രുവനച്ചത്തിരവുമായി ബന്ധപ്പെട്ട് ഗൗതം മേനോന്‍ പങ്കുവച്ച ഒരു ട്വീറ്റിന് കാര്‍ത്തിക് നരേന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ 60 ദിവസത്തിനുള്ളില്‍ അവസാനിക്കുന്നുമെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് കാര്‍ത്തിക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

സാര്‍ ഇത് (നരകാസുരന്‍) എന്ന് വെളിച്ചം കാണുമെന്ന് ഒരു വ്യക്തത നല്‍കിയിരുന്നുവെങ്കില്‍ വളരെ ഉപകാരം സാര്‍. ഈ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്- കാര്‍ത്തിക് നരേന്‍ കുറിച്ചു.

Latest Stories

ധൻകർ 'പരിധി ലംഘിച്ചു' എന്ന് ബിജെപി നേതൃത്വം; ചൊടിപ്പിച്ചത് പ്രതിപക്ഷത്തിൻ്റെ പ്രമേയം ധൻകർ അംഗീകരിച്ചത്, രാജിയ്ക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്

IND VS ENG:കരുൺ നായരെയും സായിയെയും പുറത്തിരുത്തണം, എന്നിട്ട് ആ താരത്തെ കൊണ്ട് വരണം, ഇല്ലെങ്കിൽ....: രവിചന്ദ്രൻ അശ്വിൻ

അവന്മാർക്ക് മാത്രം വേറെ നിയമമോ? ആ ഒരു കാര്യം ഞങ്ങൾ അനുവദിക്കില്ല: പാകിസ്ഥാൻ

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ്

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്