'ചേട്ടനെ ദേഷ്യം പിടിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം ഇതാണ്'; സൂര്യയെ കുറിച്ച് കാര്‍ത്തി

സൂര്യയെ എങ്ങനെ ദേഷ്യം പിടിപ്പിക്കാമെന്ന് വ്യക്തമാക്കി കാര്‍ത്തി. തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയ താര സഹോദരന്‍മാരാണ് സൂര്യയും കാര്‍ത്തിയും. ബാല്യകാലത്തെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ചേട്ടന്‍ സൂര്യയെ എങ്ങനെ ദേഷ്യം പിടിപ്പിക്കാമെന്ന് അനിയന്‍ കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. സൂര്യയെ പ്രകോപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം ഒരേ പോലെ വസ്ത്രം ധരിക്കുക എന്നതാണെന്ന് കാര്‍ത്തി പറയുന്നു.

“”ചേട്ടനെ ദേഷ്യം പിടിപ്പിക്കാനുള്ള ഒരേയൊരു വഴി അദ്ദേഹത്തിന്റേത് പോലെയുള്ള വസ്ത്രം ധരിക്കുക എന്നതാണ്. ഇപ്പോഴും ഒന്ന് ശ്രമിച്ചാല്‍ കൊള്ളാമെന്നുണ്ട്. നിങ്ങളില്‍ എത്ര സഹോദരങ്ങള്‍ ഒരേ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്?”” എന്ന് കാര്‍ത്തി കുറിച്ചു. ബാല്യകാലത്ത് ഇരുവരും ഒരു പോലുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

സംവിധായകന്‍ മണിരത്‌നത്തിന്റെ അസിസ്റ്റന്റ് ആയി സിനിമയില്‍ എത്തിയ കാര്‍ത്തി, 2007ല്‍ പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പയ്യ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. സുല്‍ത്താന്‍ ആണ് കാര്‍ത്തിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏപ്രില്‍ 2ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

പൊന്നിയിന്‍ സെല്‍വന്‍ ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം, പാണ്ഡ്യരാജ് ഒരുക്കുന്ന ചിത്രമാണ് സൂര്യയുടെതായി ഒരുങ്ങുന്നത്. റോക്കട്രി: ദ നമ്പി നാരായണന്‍ ഇഫക്ട് ചിത്രത്തിലും സൂര്യ വേഷമിടുന്നുണ്ട്. സൂരറൈ പോട്ര് ആണ് സൂര്യയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ