കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ; മാർഷൽ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

തീരൻ അധികാരം ഒൻഡ്രു, കൈതി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നടൻ കാർത്തിയും സംവിധായകൻ തമിഴും (തനക്കാരൻ ഫെയിം) ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാർഷൽ ന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ഐ വി വൈ എന്റർടൈൻമെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം. രാമേശ്വരത്ത് നടക്കുന്ന മാർഷൽ എന്ന ഗ്രാൻഡ് പീരിയഡ് ആക്ഷൻ ഡ്രാമയിൽ കാർത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദർശൻ ആണ്.

മാർഷലിൽ കാർത്തി, കല്യാണി പ്രിയദർശൻ എന്നിവരോടൊപ്പം സത്യരാജ്, പ്രഭു, ലാൽ, ജോൺ കൊക്കൻ, ഈശ്വരി റാവു, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയ് ശങ്കർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം : സത്യൻ സൂര്യൻ, എഡിറ്റർ : ഫിലോമിൻ രാജ്. പ്രൊഡക്ഷൻ ഡിസൈനർ : അരുൺ വെഞ്ഞാറമൂട് എന്നിവരാണ്.

1960 കളിലെ രാമേശ്വരത്തെ പുനർനിർമ്മിക്കുന്ന വിപുലമായ സെറ്റുകളായിരിക്കും ചിത്രത്തിനായി ഒരുക്കുന്നത്. തമിഴ്, തെലുഗു, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി കാർത്തിയുടെ മാർഷൽ തിയേറ്ററുകളിലേക്ക് എത്തും.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ